- Trending Now:
ജി വി എച്ച് എസ് എസ് കതിരൂർ വി എച്ച് എസ് ഇ വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ, കെമിസ്ട്രി സീനിയർ, വൊക്കേഷണൽ ടീച്ചർ ഇൻ ഡി എൻ എച്ച്, ടി ടി ഐ എന്നീ തസ്തികയിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 1 ശനിയാഴ്ച സ്കൂളിൽ നടക്കും. ഇംഗ്ലീഷ് സീനിയർ, കെമിസ്ട്രി വിഷയങ്ങളുടെ കൂടിക്കാഴ്ച രാവിലെ 10 മണി മുതൽ. വൊക്കേഷണൽ വിഷയങ്ങളുടെ കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ. നോൺ വൊക്കേഷണൽ വിഷയങ്ങൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബി എഡ്, സെറ്റ്, വൊക്കേഷണൽ വിഷയങ്ങൾക്ക് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിലേതെങ്കിലുമുള്ള എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510153050, 9947085920.
അഴീക്കൽ ഗവ: റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ( ജൂനിയർ), ഫിസിക്സ്, എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ( ഇഡി) എന്നീ തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ( മാസ്റ്റർ ബിരുദം, ബി എഡ്, സെറ്റ്) അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ മൂന്നിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തണം.
ഗവ: വി.എച്ച്.എസ്.എസ് തോട്ടടയിൽ വൊക്കേഷണൽ ടീച്ചർ പ്ലംബർ ജനറൽ, വൊക്കേഷണൽ ടീച്ചർ ഫോർവീലർ സർവ്വീസ് ടെക്നീഷ്യൻ, നോൺ വൊക്കേഷണൽ ടീച്ചർ ഇ.ഡി എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം : ജൂൺ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് തോട്ടട ഗവ: വി.എച്ച്.എസ്.എസ്-ൽ കുടുതൽ വിവരങ്ങൾക്ക് : 9447647340, 9447319053.
സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ തസ്തികയിൽ ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. യോഗ്യത ഒന്നാം ക്ലാസ് ഡിപ്ലോമ. താൽപര്യമുള്ളവർ ജൂൺ 4 രാവിലെ 10 ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9947130573 , 9744157188
അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. തസ്തികയും യോഗ്യതയും: ലക്ചറർ ഇൻ പോളിമർ ടെക്നോളജി (4 ഒഴിവ്)- ബന്ധപ്പെട്ട വിഭാഗങ്ങളിലെ ഒന്നാം ക്ലാസ്സ് ബിടെക് ബിരുദം, എം.ടെ.ക് അധ്യാപനപരിചയം എന്നിവ ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കും, ഡെമോൺസ്റ്റേറ്റർ പോളിമർ ടെക്നോളജി (2 ഒഴിവ്),-ബന്ധപ്പെട്ട വിഷയങ്ങളിലെ ഡിപ്ലോമ, ട്രേഡ്സ്മാൻ ഇൻ പോളിമർ ടെക്നോളജി (1 ഒഴിവ)് ഐ.റ്റി.ഐ/തത്തുല്യം. പ്രവർത്തിപരിചയം ഉള്ളവർക്ക് വെയിറ്റേജ് ലഭിക്കും. എ.ഐ.സി.റ്റി.ഇ പ്രകാരമുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ നാലിന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. ഫോൺ- 04734231776.
സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളിൽ നിന്നറിയിക്കുന്ന താൽക്കാലിക (ദിവസ വേതനം) എച്ച് എസ് എസ് റ്റി ഒഴിവുകളിലേയ്ക്ക് പരിഗണിക്കപ്പെടാൻ താല്പര്യമുള്ള കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾ തൃപ്പൂണിത്തുറ സിവിൽ സ്റ്റേഷനിലുള്ള എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലോ അതത് പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ രജിസ്റ്റർ ചെയ്യണം. ഫോൺ- 0484 2312944.
ദ്വാരക ഗവ ടെക്നിക്കൽ ഹൈസ്ക്കൂളിൽ എച്ച്.എസ്.ടി പാർട്ട് ടൈം മലയാളം, സോഷ്യൽ സയൻസ് തസ്തികയിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂൺ അഞ്ചിന് അഭിമുഖത്തിന് എത്തണം. മലയാളം വിഭാഗത്തിലേക്ക് രാവിലെ 10.30 നും സോഷ്യൽ സയൻസിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം നടക്കുക. ഫോൺ- 04935-295068
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള ട്രേഡ്സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഐടിഐ കാർപെന്ററി ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7 ന് രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471- 2590079, 9447427476.
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള പാർട്ട് ടൈം മലയാളം ഹൈസ്കൂൾ അധ്യാപക തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി - III, അല്ലെങ്കിൽ - IV മാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിനു രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471- 2590079, 9447427476.
തിരുവനന്തപുരം നെടുമങ്ങാട് ആറ്റിൻപുറം ഗവ. യു.പി. സ്കൂളിൽ യു.പി. (അറബിക്) പാർട്ട് ടൈം, യു.പി. (ഹിന്ദി) പാർട്ട് ടൈം എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനത്തിന് ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ വച്ച് അഭിമുഖം നടത്തും. ഓരോ ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു.
പാലക്കാട്, അയിലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പാവ/കളിപ്പാട്ട നിർമാണം, മൺപാത്ര നിർമാണം, പരമ്പരാഗത കൊട്ട, വട്ടി, മുറംനിർമാണം എന്നിവയിൽ പ്രാവീണ്യമുള്ള ട്രെയിനർമാരെ അവശ്യമുണ്ട്. ആധാർ കാർഡ്, മറ്റ്സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തണം. ഫോൺ - . 04923 241766, 8547005029.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) കൊച്ചി പ്രാദേശിക കേന്ദ്രത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റ csd.cet.2023@gmail.com ലേക്ക് ജൂൺ 7 നകം അയയ്ക്കണം. അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക. പരിസ്ഥിതി എൻജിനിയറിങ്ങിൽ എം.ടെക്കോ പരിസ്ഥിതി ശാസ്ത്രത്തിൽ എം.എസ്സിയോ ഉണ്ടാവണം. വിശദവിവരങ്ങൾക്ക്: 9495629708.
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം (ഹൈസ്കൂൾ), ട്രേഡ്സ്മാൻ (കാർപെന്ററി) അധ്യാപക തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. പാർട്ട് ടൈം മലയാള അധ്യാപക തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി മൂന്ന്, അല്ലെങ്കിൽ നാല് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽസർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ച് രാവിലെ 10ന് ഓഫീസിൽ ഹാജരാകണം. ട്രേഡ്സ്മാൻ (കാർപെന്ററി) അധ്യാപക തസ്തികയിൽ ഐടിഐ കാർപെന്ററിയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഏഴ് രാവിലെ 10ന് ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2590079, 9447427476
മാനന്തവാടി ഗവ കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂൺ അഞ്ചിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ-04935 240351
കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലെ പ്രീമെട്രിക്-എം.ആർ.എസ് ഹോസ്റ്റലുകളിൽ വാച്ച്മാൻ, കുക്ക്, ആയ, സ്വീപ്പർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 25-50 നും ഇടയിൽ പ്രായമുള്ള വൈത്തിരി താലൂക്ക് പരിധിയിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി ജൂൺ ആറിന് രാവിലെ 10.30 ന് കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ- 04936-202232.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.