- Trending Now:
എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ കമ്പനിസെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത- ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം (എൽ എൽ ബി അഭിലഷണീയം) പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം). യോഗ്യതതെളിയിക്കുന്ന അസ്സൽ സട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ എൻ ഒ സി ഹാജരാക്കണം. ഫോൺ 0484 2312944.
ഇളമാട് സർക്കാർ ഐ ടി ഐയിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനെൻസ് ട്രേഡിൽ ജനറൽ (ഒന്ന്), എസ് സി (ഒന്ന്) വിഭാഗങ്ങളിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ ടി/ഇലക്ട്രോണിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം, ആറ് മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയം അല്ലങ്കിൽ ബി വോക്ക്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക്ക് ബിരുദം, ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അല്ലങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഐ ടി ഇലക്ട്രോണിക്സ് ഡിപ്ലോമ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അല്ലങ്കിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനെൻസ് ട്രേഡിൽ എൻ ടി സി/എൻ എ സി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം. സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ഒന്ന് രാവിലെ 10.30-ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9995596029.
ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്കിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം (എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25 മുതൽ 45വരെ , അപേക്ഷിക്കുന്ന വ്യക്തി അയൽക്കൂട്ട അംഗമോ, അയൽക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന. അപേക്ഷകർ ഭരണിക്കാവ്, മാവേലിക്കര ബ്ലോക്ക് പരിധിയിൽ സ്ഥിര താമസമുള്ളവരായിരിക്കണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കോപ്പി, സി.ഡി.എസ്. ചെയർപേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 10 വൈകിട്ട് അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ നൽകണം. അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേർക്കണം. വിവരങ്ങൾക്ക് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9400920199.
ആലപ്പുഴ: കേരള മീഡിയ അക്കാദമി റോണിയോ ഓപ്പറേറ്റർ കം പ്യൂൺ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ വിഷയത്തിൽ ഐടിഐ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അറിവും പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോൺ: 0484-2422275, 0484-24220.
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10നകം നൽകണം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863.
തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 20 ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2326644.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.