- Trending Now:
കൽപ്പറ്റ കെ.എം.എം ഗവ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി, മൂന്ന് വർഷ ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സി, എൻ.എ.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 12 ന് രാവിലെ 11 ന് ഐ.ടി.ഐയിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04936 25519.
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിൽ ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. എസ്.എസ്.എൾ.സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവർ മാർച്ച് ആറിന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 04936 247420.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ, ആശ്രമം വിദ്യാലങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ ഫോറം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസുകൾ, കണിയാമ്പറ്റ, പൂക്കോട്, നല്ലൂർനാട്, നൂൽപ്പുഴ, തിരുനെല്ലി എം.ആർ.എസ്സുകൾ, ട്രൈബൽ എക്സറ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പ്രൊജക്ട് ഓഫീസർ ഐ.റ്റി.ഡി.പി വയനാട്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ-673122 വിലാസത്തിൽ ഏപ്രിൽ 15 നകം നൽകണം. ഫോൺ: 04936 202232.
പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ക്ലറിക്കൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. ബി. കോം / ബി എസ് സി കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ രേഖകളും ബയോ ഡാറ്റയും സഹിതം മാർച്ച് ആറിന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0484 240101 6
കണ്ണൂർ സർക്കാർ ആയുർവേദ കോളജിലെ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് 13ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ സർക്കാർ ആയുർവേദ കോളജിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.
ആരോഗ്യ കേരളത്തിന് കീഴിൽ കരാറടിസ്ഥാനത്തിൽ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികയിൽ നിയമിക്കുന്നു. ഡെന്റൽ ഹൈജീനിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ മാർച്ച് 10ന് രാവിലെ 10 നകം സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖയുടെ പകർപ്പുകൾ dpmwyndhr@gmail.com ലും ആരോഗ്യകേരളം ജില്ലാ ഓഫിസിലും നേരിട്ട് നൽകണം. ഫോൺ: 04936 202771.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന എം.സി.ആർ.സി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത എം.എ.എസ്.എൽ.പി അല്ലെങ്കിൽ ബി.എ.എസ്.എൽ.പി, പ്രവൃത്തി പരിചയം 3 വർഷം, പ്രായപരിധി 40 വയസ്സ് ), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത എം.പി.ടി അല്ലെങ്കിൽ ബി.പി.ടി, പ്രവൃത്തി പരിചയം 5 വർഷം, പ്രായപരിധി 40 വയസ്സ് ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവ്. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ആറിന് രാവിലെ പത്തിന് കാസർകോട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9645222573.
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കാസർകോട് പരവനടുക്കം പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധ മന്ദിരത്തിൽ സോഷ്യൽ വർക്കറെ 25000 രൂപ പ്രതിമാസ വേതനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഒരു വർഷമാണ് കരാർ കാലാവധി. 2024 ജനുവരി ഒന്നിന് 25നും 45നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തരബിരുദം ഉള്ളവർക്കും സർട്ടിഫൈഡ് കൗൺസലിംഗ് കോഴ്സ് പാസായവർക്കും മുൻഗണന ലഭിക്കും. സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സാമൂഹ്യ നീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 11ന് രാവിലെ 10.30ന് കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം എത്തണം. നിയമിക്കപ്പെടുന്നവർ താമസക്കാരുടെ വ്യക്തിഗത പരിചരണ പദ്ധതികൾ തയ്യാറാക്കുക, കൗൺസിലിംഗ് നൽകുക, പുനരധിവാസത്തിനായുള്ള നടപടികൾ സ്വീകരിക്കുക, വിനോദപരിപാടികളുടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, ജില്ലാതലത്തിൽ വയോജന മേഖലയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിക്കുക, ആവശ്യാനുസരണം ഫീൽഡ് തല പ്രവർത്തനങ്ങളും ഗൃഹ സന്ദർശനവും നടത്തി റിപ്പോർട്ട് സമർപ്പിക്കുക, മെയിന്റനൻസ് ട്രൈബ്യൂലുകൾ, ഡി.എൽ.എസ്.എ എന്നിവയുമായി ചേർന്ന് കൊണ്ട് നിയമ സേവനങ്ങൾ ഉറപ്പ് വരുത്തുക മുതലായ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്. ഫോൺ 04994 239726, 8714619983.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.