- Trending Now:
കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിൽ കൺസൾട്ടന്റ് (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. കൂടുതൽ വിരവരങ്ങൾക്ക്: www.erckerala.org.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) ഡയറക്ടർ ജനറൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾ www.kila.ac.in, www.lsgkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ജൂൺ 25നു വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും.
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 12 മുതൽ 16 വരെ https://www.gecbh.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ചവർ ജൂൺ 20 ന് രാവിലെ 10 ന് എഴുത്തു പരീക്ഷ / സ്കിൽ ടെസ്റ്റ്/ ഇന്റർവ്യൂ -ന് കോളജിൽ ഹാജരാകണം.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോർഥികളുമായി വാക്-ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് : www.khrws.kerala.gov.in.
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്, ഹീറ്റ് എൻജിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 11ന് രാവിലെ 10ന് കോളജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 13നു രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കുന്നതിന് യു.ജി.സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ, ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയിൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം അന്നേ ദിവസം രാവിലെ 11ന് ഹാജരാകണം.
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ 2024-25 അധ്യയന വർഷത്തിലേക്ക് KGTE പ്രിന്റിംഗ് ടെക്നോളജി (പ്രീ പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക്) കോഴ്സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിന്റിംഗ് ടെക്നോളജി) തസ്തികയിലെ രണ്ട് താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 13 ന് രാവിലെ 10-ന് കോളജിൽ വെച്ച് നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റായ www.cpt.ac.in ൽ ലഭ്യമാണ്.
കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള സീനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നു മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 59300-120900 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. അപേക്ഷകൾ ജൂൺ 30നകം ലഭിക്കണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം : പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം - 695009. ഇ-മെയിൽ : pcodhme@gmail.com.
വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 11 രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. ട്രേഡ്സ്മാൻ (മെഷിനിസ്റ്റ്) ഒഴിവ് - 01 യോഗ്യത : മെഷിനിസ്റ്റ് ട്രേഡിൽ ഐ. റ്റി. ഐ /കെ. ജി. സി. ഇ / റ്റി.എച്ച്.എസ്.എൽ.സി. ട്രേഡ്സ്മാൻ (ഫിറ്റിങ്) ഒഴിവ് - 01 യോഗ്യത : ഫിറ്റിങ് ട്രേഡിൽ ഐ. റ്റി. ഐ /കെ. ജി. സി. ഇ / റ്റി.എച്ച്.എസ്.എൽ.സി. ട്രേഡ്സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) ഒഴിവ് - 01 യോഗ്യത : ഐ. റ്റി. ഐ - ഡീസൽ മെക്കാനിക് /മെക്കാനിക് മോട്ടോർ വെഹിക്കിൾ / ടു&ത്രീ വീലർ മെക്കാനിക് അല്ലെങ്കിൽ റ്റി. എച്ച്. എസ് ഓട്ടോമൊബൈൽ / മെയിന്റനൻസ് ഓഫ് റ്റു &ത്രീ വീലർ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള കെ ജി. സി. ഇ സർട്ടിഫിക്കറ്റ്. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. 04712360391.
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരള-യിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. അപേക്ഷകൾ ജൂൺ 20 വൈകിട്ട് അഞ്ചിന് മുൻപായി സമർപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.shsre.kerala.gov.in.
വട്ടിയൂർക്കാവ് സർക്കാർ വി. എച്ച്. എസ്. സ്കൂളിൽ, വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 രാവിലെ 11ന് യോഗ്യതയുമായി ബന്ധപ്പെട്ട അസൽ രേഖകളുമായി അന്നേദിവസം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51400- 110300 ശമ്പള സ്കെയിലിലുള്ളവർക്കും അതിനു താഴെ 41300 - 87000 വരെ ശമ്പള സ്കെയിലിലുള്ളവർക്കും അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ ജൂൺ 20 ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ പി.ഒ, 680004 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ചീഫ് എക്സക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വഴി താത്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ജൂൺ 11 ന് രാവിലെ 11 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്-ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ചാലക്കുടി ഗവ. ഐ.ടി.ഐയിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. പി.എസ്.സിയുടെ റൊട്ടേഷൻ ചാർട്ട് പ്രകാരം ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നാണ് നിയമനം നടത്തുക. യോഗ്യത - മെക്കാനിക്കൽ/ മെറ്റലർജി/ പ്രൊഡക്ഷൻ എൻജിനീയറിങ്/ മെക്കട്രോണിക്സ് ബിരുദം, ഒരു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ വെൽഡർ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി, മൂന്നു വർഷത്തെ പ്രവർത്തിപരിചയം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 11ന് രാവിലെ 10.30ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0480 2701491.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് താത്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. സൈക്യാട്രിയിൽ എം.ഡി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സ്റ്റാഫ് നഴ്സ് തസ്തികയിൽ ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 18 നും 45 നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15 രാവിലെ 11ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ ഓഫീസർ തസ്തികയിൽ രാവിലെ 11നും സ്റ്റാഫ് നഴ്സ് തസ്തികയിൽ രാവിലെ 11.30നുമാണ് അഭിമുഖം. നെയ്യാറ്റിൻകര വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മൂന്ന് വർഷം ഇതേ തസ്തികയിൽ ജോലി ചെയ്തവരെ പരിഗണിക്കില്ല.
തിരുവനന്തപുരം വനിത പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ ഓഫീസിലെ ഓഫീസ് സ്വീപ്പർ കം അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 11 ന് രാവിലെ 10.30 ന് വനിത പോളിടെക്നിക് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത 7-ാം ക്ലാസ് വിജയം ബിരുദധാരിയായിരിക്കരുത്. പ്രായം 18 നും 50 നും ഇടയിൽ.
ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന ഓഫീസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 01.01.2024 ന് 25-60. യോഗ്യത: എംഡി/ഡിഎ9ബി (റേഡിയോ ഡയഗണോസിസ്) (Radio Diagnosis) ഡിഎംആർഡിയും ടിസിഎംസി രജിസട്രേഷനും. താത്പര്യമുള്ളവർ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജൂൺ 12 ന് (ബുധനാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രാേൾ റൂമിൽ രാവിലെ 11.15 ന് നടക്കുന്ന ഇന്റവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.20 മുതൽ 11 വരെ മാത്രമായിരിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.