Sections

ക്ലർക്ക് കം അക്കൗണ്ടന്റ്, ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, സോഷ്യോളജി പ്രൊഫസർ, ലാബോറട്ടറി ടെക്നീഷ്യൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Nov 10, 2023
Reported By Admin
Job Offer

ഓവർസിയർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഓവർസിയർ തസ്തികയിൽ താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : ഡിപ്ലോമ ഇൻ ഇലക്ട്രിക് എഞ്ചിനിയീറിങ്ങ്. ഇലക്ട്രിക്കൽ മേഖലയിലുളള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം : 18-41 വയസ്സ്. ശമ്പളം : 740/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 25നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ : 0495 2370179

അഭിമുഖം

മനയിൽകുളങ്ങര സർക്കാർ വനിത ഐ ടി ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്ക് അപ്ലയൻസസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങിൽ എ ഐ സി റ്റി ഇ/യു ജി സി അംഗീകൃത ബിവോക്/ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ മൂന്ന് വർഷത്തിൽ കുറയാത്ത ഡിപ്ലോമയും രണ്ടൺ് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്ക് അപ്ലയൻസസ് ട്രേഡിൽ ട്രേഡിലുള്ള എൻ ടി സി/ എൻ എ സി യും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 16 രാവിലെ 11 ന് ഐ ടി ഐയിൽ എത്തണം. ഫോൺ 0474 2793714.

ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്

കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസി കേരള (എ.ഡി.എ.കെ) സെൻട്രൽ റീജ്യനുകീഴിലുള്ള ഗവ. സീഡ് ഹാച്ചറി പീച്ചിയിലേക്ക് ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 16 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ബികോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം അഡാക്ക് സെൻട്രൽ റീജിയൻ തേവരയിലുള്ള ഓഫീസിൽ ഹാജരാകണം. ഫോൺ: 0484 2665479.

സോഷ്യോളജി പ്രൊഫസർമാരെ നിയമിക്കുന്നു

ആലപ്പുഴ: സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തുന്നതിനായി സർക്കാർ നിർദ്ദേശ പ്രകാരം വിദഗ്ധ സമിതിയെ രൂപീകരിക്കുന്നതിനും എസ്.ഐ.എ റിപ്പോർട്ട് വിലയിരുത്തുന്നതിനുമായി കൊല്ലം ജില്ലയിൽ സോഷ്യോളജി പ്രൊഫസർമാരെ റീഹാബിലിറ്റേഷൻ എക്സ്പെർട്ട്സ് ആയി നിയമിക്കുന്നു.
പുനരധിവാസ പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായ സോഷ്യോളജി പ്രൊഫസർമാർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 25നകം കൊല്ലം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം.

സോഷ്യോളജി പ്രൊഫസർമാർക്ക് അവസരം

കൊല്ലം ജില്ലയിൽ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 2013 വകുപ്പ് 4(1) പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടിയായി സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനും വകുപ്പ് 7(1) പ്രകാരം സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തുന്നതിനും പുനരധിവാസ വിദഗ്ദ്ധരുടെ (റീഹാബിലിറ്റേഷൻ എക്സ്പേർട്ട്സ്) പാനൽ രൂപീകരിക്കുന്നതിന് സോഷ്യോളജി പ്രൊഫസർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയ്ക്കൊപ്പം നവംബർ 25നകം കൊല്ലം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. കവറിനു പുറത്ത് ഭൂമി ഏറ്റെടുക്കൽ - സാമൂഹ്യ പ്രത്യാഘാത പഠനം - പുനരധിവാസ വിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ' എന്ന് രേഖപ്പെടുത്തണമെന്ന് ഡെപ്യൂട്ടി കളക്ടർ എൽ.എ അറിയിച്ചു.

നഴ്സിങ് ട്യൂട്ടർ

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ (അനക്സ്) ഒരു വർഷത്തേക്ക് നഴ്സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ/സ്വകാര്യ സെൽഫ് ഫിനാൻസ് നഴ്സിങ് കോളജുകളിൽനിന്ന് എം.എസ്.സി നഴ്സിങ് പാസായവരും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. പ്രതിമാസ സ്റ്റൈപ്പന്റ് 20,500 രൂപ. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 14നു രാവിലെ 10ന് കോളജിൽ നേരിട്ട് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചത്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകളുമായി നവംബർ 16ന് രാവിലെ 11നു കോളജിൽ നേരിട്ട് ഹാജരാകണം. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ ഏതിലെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8075307009, വെബ്സൈറ്റ്: gctetvpm.ac.in, ഇ-മെയിൽ: gctetvm@gmail.com.

അപേക്ഷ ക്ഷണിച്ചു

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മഹാരാജാസ് കോളേജിലെ ലേണർ സപ്പോർട്ട് സെൻററിലേയ്ക്ക് പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താഴെ പറയുന്ന വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.വിഷയങ്ങൾ: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്, ഫിലോസഫി, സോഷ്യോളജി, ഹിസ്റ്ററി ഇക്കണോമിക്സ്, ബിബിഎ, ബികോം, അഫ്സൽ ഉലമ.
അപേക്ഷകളും റെസ്യൂമെയും maharajas@sgou.ac.in എന്ന വിലാസത്തിലേക്ക് നവംബർ 11 ന് മുൻപായി അയക്കേണ്ടതാണ്.
പ്രോഗ്രാമുകളുടെ മറ്റ് വിവരങ്ങൾക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.sgou.ac.in) സന്ദർശിക്കുക.

ലബോറട്ടറി ടെക്നീഷ്യൻ ഒഴിവ്

വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താൽപര്യമുളള ബിഎസ്സി അല്ലെങ്കിൽ ഡിഎംഎൽറ്റി യോഗ്യതയുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ നവംബർ 17 ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.

കുടുംബശ്രീ അനിമേറ്റർ നിയമനം

കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കിവരുന്ന നിലമ്പൂർ ട്രൈബൽ സ്പെഷൽ പ്രോജക്ടിന്റെയും പട്ടികവർഗ സുസ്ഥിര വികസന പരിപാടിയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആനിമേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകർ ചാലിയാർ, പോത്തുകല്ല്, വഴിക്കടവ്, മൂത്തേടം, എടക്കര, കരുളായി, നിലമ്പൂർ, കരുവാരക്കുണ്ട്, എടപ്പറ്റ, താഴെക്കോട്, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരും 18നും 45നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വെള്ളപ്പേറിൽ തയാറാക്കിയ അപേക്ഷ നവംബർ 15ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി മലപ്പുറം കുടുംബശ്രീ ജില്ലാ ഓഫീസിലോ നിലമ്പൂർ തേക്ക് മ്യൂസിയത്തിനടുത്തുള്ള ട്രൈബൽ സ്പെഷ്യൽ പ്രോജക്ട് ഓഫീസിലോ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഫോൺ-0483 2733470, 9747670052.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.