Sections

ക്ലറിക്കൽ അസിസ്റ്റന്റ്, സെക്യൂരിറ്റി, ഫീൽഡ് വർക്കർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, അധ്യാപക, ഫാർമസിസ്റ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Dec 05, 2023
Reported By Admin
Job Offer

ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവ. പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ് (വകുപ്പിന്റെ പരിശീലന പദ്ധതി) മാരായി നിയമിക്കപ്പെടുന്നതിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിട്ടുള്ളവർ ആയിരിക്കണം. പ്രായപരിധി - 21-35 വയസ്സ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, എന്നിവയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 23 വൈകീട്ട് അഞ്ച് മണി. ഫോൺ : 0495 2370379.

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. പ്രായപരിധി : 57 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 11ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

അഭിമുഖം

അടൂർ സർക്കാർ പോളിടെക്നിക്ക് കോളജിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ആർക്കിടെക്ചറിൽ ഒന്നാം ക്ലാസ് ബിരുദം. എം ആർക്ക്, അധ്യാപനപരിചയം ഉള്ളവർക്ക് വെയിറ്റേജ് ലഭിക്കും. എ ഐ സി റ്റി ഇ പ്രകാരമുളള യോഗ്യതകൾ ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ എട്ടിന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോൺ 04734231776.

അപേക്ഷ ക്ഷണിച്ചു

കൊട്ടിയം അസ്സീസി എൻട്രി ഹോം ഫോർ ഗേൾസ് ശിശുസംരക്ഷണ സ്ഥാപനത്തിൽ ഹോം മാനേജർ, ഫീൽഡ് വർക്കർ തസ്തികളിലെ താത്കാലിക ഒഴിവുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന. യോഗ്യത : എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എസ് സി സൈക്കോളജി. പ്രായപരിധി 23-35. അപേക്ഷയും ബയോഡേറ്റയും സുപ്പീരിയർ ജനറൽ (എൻ ജി ഒ ) എഫ് ഐ എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തിൽ ഡിസംബർ 18 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ -0474 2536246.

തയ്യൽ ടീച്ചർ അഭിമുഖം

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (എച്ച്.എസ്) (കാറ്റഗറി നം 748/21) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭിമുഖം ഡിസംബർ ആറ്, ഏഴ് തീയതികളിൽ ആലപ്പുഴ പി.എസ്.സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച്, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം നിശ്ചിത സമയത്തും തീയതിയിലും ജില്ലാ പി.എസ്.സി ഓഫീസിൽ എത്തണം. ഉദ്യോഗാർത്ഥികൾ പി.എസ്.സി വെബ്സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം.

ഫാർമസിസ്റ്റ് ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 15 നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രീഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ (സയൻസ് സ്ട്രീമിൽ പാസായവരും ഫാർമസി ഡിപ്ലോമ/ തത്തുല്യമുള്ളവരും സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2386000.

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി/ അക്കാദമിക് അസിസ്റ്റന്റ്

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്മെന്റ്(റിസർച്ച് മെത്തഡോളജി/ മാനേജീരിയൽ എക്കണോമിക്സ്/ ബിസിനസ്സ് ലോ), അക്കാദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്സ് ആന്റ് അക്കൗണ്ടൻസി എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിവരങ്ങളും കിറ്റ്സിന്റെ വെബ്സൈറ്റിൽ ( www.kittsedu.org) ലഭിക്കും. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിൽ ഡിസംബർ എട്ടിനു മുമ്പായി അയയ്ക്കണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

തൃത്താല ആർട്സ് ആൻഡ് സയൻസിൽ 2023-24 അധ്യയനവർഷത്തേക്ക് ഗണിതം ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി യോഗ്യതയുള്ള കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോർത്ഥികൾ വിശദമായ ബയോഡാറ്റ ഡിസംബർ ഏഴിന് വൈകിട്ട് അഞ്ചിനകം thrithalacollege@gmail.com ലോ കോളെജ് ഓഫീസിൽ നേരിട്ടോ ലഭ്യമാക്കണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു. ഫോൺ: 9567176945.

ഗസറ്റ് ഇൻസ്ട്രക്ടർ നിയമനം

അട്ടപ്പാടി ഗവ ഐ.ടി.ഐയിൽ അരിത്തമാറ്റിക് കം ഡ്രോയിങ് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബിരുദം/ത്രിവത്സര ഡിപ്ലോമ/എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷ പ്രവർത്തി പരിചയവും. ഈഴവ സംവരണം. അപേക്ഷകർ ഇല്ലാത്തപക്ഷം പൊതു വിഭാഗക്കാരെ പരിഗണിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ഡിസംബർ ആറിന് രാവിലെ 10.30 ന് വരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04924 296516.

ഗസറ്റ് ഇൻസ്ട്രക്ടർ നിയമനം: അപേക്ഷ ആറ് വരെ

മീനാക്ഷിപുരത്തെ പെരുമാട്ടി ഗവ ഐ.ടി.ഐ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിൽ ഗസറ്റ് ഇൻസ്ട്രക്ടറെ(ഈഴവ/തിയ്യ/ബില്ലവ) നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ഡിഗ്രി/ഡിപ്ലോമ, രണ്ടുവർഷ പ്രവർത്തിപരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ ആറിന് രാവിലെ 11 ന് ഐ.ടി.ഐയിൽ പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04923 234235.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ ഈ ട്രേഡിലെ NTCയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ NACയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ ആറിനു നടത്തും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.