- Trending Now:
തൃപ്പൂണിത്തുറ സംസ് കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ് ലേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായി നിയമനം നടത്തുന്നു. യോഗ്യത സംസ് കൃതം ഐച്ഛിക വിഷയമായോ ഉപവിഷയമായോ എടുത്തിട്ടുളള ബിരുദം അല്ലെങ്കിൽ ബി.വിദ്വാ9 (സംസ് കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ് കൃതത്തിലുളള മറ്റ് ഏതെങ്കിലും തത്തുല്യ ഡിപ്ലോമ. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും ഉളള കഴിവ്., പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുളള പരിഞ്ജാനം (പ്രായോഗിക പരീക്ഷ മുഖേന പരിഷോധിക്കുന്നതാണ്), നല്ല കയ്യക്ഷരം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഡിസംബർ 8 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രി9സിപ്പൽ മുമ്പാകെ ഹാജരാകണം.
നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ് സിങ് ഓഫീസർ (സ്റ്റാഫ് നഴ് സ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ് സിങ് കോഴ് സ് വിജയം, നഴ് സിങ് കൗൺസിൽ രജിസ് ട്രേഷൻ എന്നിവയാണ് യോഗ്യത. ഡിസംബർ 11ന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ അഭിമുഖം നടക്കും.
ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ ജില്ലയിൽ ശാലാക്യതന്ത്ര സ് പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നോ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എ.എം.എസ്. ബിരുദം, ശാലാക്യതന്ത്രത്തിൽ ബിരുദാനന്തര ബിരുദം, റ്റി.സി.എം.സി. രജിസ് ട്രേഷൻ യോഗ്യതയും 40 വയസിൽ താഴെ പ്രായവുമുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡിസംബർ 11നകം dmoismalpy@gmail.com എന്ന വിലാസത്തിൽ നൽകണം. 0477-2252965 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. 12നാണ് അഭിമുഖം
ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിനു കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. എസ്.എസ്.എൽ.സി., ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റ് അംഗീകരിച്ച ആയുർവേദ തെറാപ്പി കോഴ് സാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡിസംബർ 11നകം dmoismalpy@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. 0477-2252965 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. 12നാണ് അഭിമുഖം.
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കട്ടുകൾ സഹിതം ഡിസംബർ 19ന് മുൻപ് അതാതു എംപ്ലോയ് മെന്റ് എക് സ് ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി: 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ഭിന്നശേഷിക്കാർ അർഹരല്ല. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, സ്റ്റാറ്റിക്, ഫ് ലയിങ് എയ് റോ മോഡലുകളിൽ വൈദഗ്ദ്യം, ഇംഗ്ലീഷിൽ പ്രാവിണ്യം എന്നിവ ഉണ്ടായിരിക്കണം, 'സി' സർട്ടിഫിക്കറ്റിന് അർഹരായ വിമുക്ത ഭടന്മാരെ പരിഗണിക്കുന്നതാണ്. വേതനം: 27800-54400.
കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഎഎസ്എൽപി/ തത്തുല്യം/ ആർ സി ഐ രജിസ് ട്രേഷൻ/ ജോലി പരിചയം അഭികാമ്യം. ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഡിസംബർ 12 ന് രാവിലെ 11 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒരിജിനലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം.
കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫീസുകളിലും സർക്കാർ പ്ലീഡറുടെ ഓഫീസിലും താത്കാലിക ക്ലറിക്കൽ അസിസ്റ്റന്റ്മാരെ നിയമിക്കും.. പ്രതിമാസം 10000 രൂപ ഓണറേറിയം നൽകും. പ്രായപരിധി 21-35 യോഗ്യത: ബിരുദവും ആറുമാസത്തിൽ കുറയാത്ത പി. എസ്. സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്. സാധുവായ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് കാർഡുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നിയമനകാലാവധി ഒരു വർഷം. സേവനം തൃപ്തികരമാണെങ്കിൽ കാലയളവ് ഒരുവർഷത്തേക്ക്കൂടി ദീർഘിപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് കാർഡ് എന്നിവ സഹിതം ഡിസംബർ 23 വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക് /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കണം. ഫോൺ 0474 2794996.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട് മെന്റിലെ ട്രാൻസ് പോർട്ടേഷൻ റിസർച്ച് സെന്ററിനു കീഴിൽ പ്രൊജക്ട് ഫെല്ലോ (താൽക്കാലികം) തസ്തികയിൽ ഒരു വർഷത്തേക്ക് (2 വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുള്ള) ദിവസവേതന നിരക്കിൽ (കരാറടിസ്ഥാനം) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 'DRISHTI: An AI-Based Distraction Alert System for Indian Roads' എന്ന പ്രോജക്ടിലേക്ക് അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ jerrin.panachakel@cet.ac.in എന്ന മെയിൽ ഐഡിയിലേക്കും 'Development of mix design methodology for Full Dept Reclamation projects with cement and emulsion as stabilizers' പ്രോജക്ടിലേക്ക് അപേക്ഷിക്കുന്നവർ thusharavt@cet.ac.in എന്ന മെയിൽ ഐഡിയിലേക്കും ഇ-മെയിൽ ചെയ്യണം. അവസാന തീയതി ഡിസംബർ 13. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഈ സ്ഥാപനത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക് നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയോ വാസ് കുലർ ടെക് നോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ECHO, TMT, Holter എന്നിവയിൽ മുൻപരിചയം വേണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484 - 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.