Sections

ചീഫ് സെക്യൂരിറ്റി ഓഫീസർ, ഗസ്റ്റ് ലക്ചറർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, May 18, 2024
Reported By Admin
Job Offers

ചീഫ് സെക്യൂരിറ്റി ഓഫീസർ; അപേക്ഷ ക്ഷണിച്ചു

പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹെഡ് ക്വാർട്ടേഴ്സിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ള ക്യാപ്റ്റൻ റാങ്ക്/ എയർഫോഴ്സിൽ തത്തുല്യ റാങ്കിൽ വിരമിച്ച 58 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അപേക്ഷയും രജിസ്ട്രാർ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവ്വകലാശാല, പൂക്കോട്, ലക്കിടി പി.ഒ, വയനാട് - 673576 വിലാസത്തിൽ മെയ് 25 നകം നൽകണം. കൂടുതൽ വിവരങ്ങൾ www.kvasu.ac.in ൽ ലഭിക്കും.

ഗസ്റ്റ് ലക്ചറർ അഭിമുഖം

മലയൻകീഴ് സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം മേഖലാ ഓഫിസിൽ ഗസ്റ്റ് ലക്ചററുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ രജിസ്റ്റർ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. മെയ് 27 രാവിലെ 10 ന് മാത്തമാറ്റിക്സ്, 28 രാവിലെ 10 ന് കോമേഴ്സ്, 28 ഉച്ചതിരിഞ്ഞ് രണ്ടിന് സ്റ്റാറ്റിസ്റ്റിക്സ്, 29 രാവിലെ 10 ന് മലയാളം, അന്നു തന്നെ ഉച്ചതിരിഞ്ഞ് രണ്ടിന് ഫിസിക്സ്, 30 രാവിലെ 10 ന് ഹിന്ദി, 31 രാവിലെ 10 ന് ജേർണലിസം എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് - 0471-2282020.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.