Sections

ആയുർവേദ തെറാപ്പിസ്റ്റ്, അധ്യാപക അങ്കണവാടി വർക്കർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Jan 25, 2024
Reported By Admin
Job Offer

അങ്കണവാടി വർക്കർ അഭിമുഖം

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 29, 30,31 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുമണി വരെ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അർഹരായവർക്ക് അഭിമുഖ അറിയിപ്പ് നൽകിയിട്ടുണ്ട്. 27ന് ശേഷം അറിയിപ്പ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04832852939, 9188959781

അക്കൗണ്ടന്റ് നിയമനം

വനിതാശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ബി.കോം, ബി.എസ്.സി മാതമാറ്റിക്സ്. ഒരു വർഷത്തെപ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ജനുവരി 30ന് രാവിലെ 10.30ന് മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് 8075981071

അധ്യാപക ഒഴിവ്

കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് യു.പി. സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ടി. ടി.സി/ ബി.ഇ.എഡ്, കെ.ടി.ഇ.ടിയോ അതിൽ കൂടുതൽ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30ന് ഉച്ചയ്ക്ക് 12 മണിക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുമായി ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 8606601875

സിദ്ധ ഫാർമസിസ്റ്റ് ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഇടുക്കി പള്ളിവാസൽ സിദ്ധ ഡിസ്പെൻസറിയിൽ ഒഴിവുള്ള സിദ്ധ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. കേരള സർക്കാർ അംഗീക്യത സിദ്ധ ഫാർമസിസ്റ്റ് കോഴ്സ് പാസായ യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 31 ബുധനാഴ്ച രാവിലെ 11.30 ന് ഇടുക്കി കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആയുർവേദം) കാര്യാലയത്തിൽ നടത്തപ്പെടുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-232318.

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) പാറേമാവിൽ പ്ലാൻ 2023-24 പ്രകാരം നടപ്പിലാക്കി വരുന്ന പദ്ധതികളിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ-2 ഒഴിവ്) തസ്തികയിൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമനം നടത്തും. കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള ഒരുവർഷ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായ ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് ബുധനാഴ്ച രാവിലെ 10.30 ന് കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ (ആയുർവേദം) നടത്തുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-232318.

ഇന്റർവ്യൂ

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻറെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം ചാരിറ്റബിൾ സൊസൈറ്റി സ്മൈൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രൊജക്ട് കോർഡിനേറ്റർ , ഔട്ട് റീച്ച് വർക്കർ, ട്യൂട്ടർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27നു ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേവായൂർ ഉദയം ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. ഫോൺ : 9207391138.

അധ്യാപക നിയമനം

വാരാമ്പറ്റ ഗവ. ഹൈസ്ക്കൂൾ 2023-24 അധ്യയന വർഷത്തിലേക്ക് ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 30 രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാവണം. ഫോൺ : 9446645756.

പുളിഞ്ഞാൽ ഗവ.ഹൈസ്ക്കൂൾ എൽ.പി വിഭാഗം അറബിക്ക് ഫുൾ ടൈം താൽകാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജനുവരി 27 രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ : 9946598351, 9605375922.

വാക്ക് ഇൻ ഇന്റർവ്യൂ 31ന്

സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ്. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദവും ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 40 വയസ് യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 31ന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഓഫീസൽ ഹാജരാകണം. അന്വേഷണങ്ങൾക്ക് 0471 2320420 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ

എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിങ് സെന്ററിലേക്ക് ആശുപത്രി വികസന സൊസൈറ്റി മുഖേന റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. Degree or Diploma in Prosthetic and Orthotic Engineering ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 - 2386000.

കരാർ നിയമനം

കാസർഗോഡ് എൽ.ബി.എസ് എൻജിനീയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബി.ടെക് ഉം എം.ടെക് ഉം യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 27 ന് രാവിലെ 10 മുതൽ നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാർത്ഥികൾ കോളജിൽ ജോയിൻ ചെയ്യാൻ വരുന്ന സമയത്തു എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള അപേക്ഷാർഥികൾ മുൻകൂട്ടി പേരു വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 2560333, 9447341312.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.