Sections

ആയുർവേദ ഡോക്ടർ, ആയുർവേദ നഴ്സ്, ആയുർവേദ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കുക്ക്, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Nov 14, 2023
Reported By Admin
Job Offer

വിവിധ തസ്തികകളിൽ നിയമനം

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ആയുർവേദ മെഡിക്കൽ ഓഫീസർ, ആയുർവേദ ഫാർമസിസ്റ്റ് ഗ്രേഡ് 2, ആയുർവേദ നഴ്സ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ആയുർവേദ മെഡിക്കൽ ഓഫീസർ: യോഗ്യത - ബി.എ.എം.എസ്. ബിരുദം, റ്റി.സി.എം.സി. രജിസ്ട്രേഷൻ. പ്രായ പരിധി- 41 വയസ്. ആയുർവേദ ഫാർമസിസ്റ്റ് ഗ്രേഡ് 2: യോഗ്യത- എസ്.എസ്.എൽ.സി. അഥവാ തത്തുല്യം. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ആയുർവേദ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്. പ്രായ പരിധി- 36 വയസ്. ആയുർവേദ നഴ്സ് ഗ്രേഡ് 2: യോഗ്യത- എസ്.എസ്.എൽ.സി. അഥവാ തത്തുല്യം. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ആയുർവേദ നഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ്. പ്രായ പരിധി- 36 വയസ്. യോഗ്യരായവർ അർഹത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ 20ന് വൈകിട്ട് 5നകം dmoismalpy@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ നൽകണം. 0477-2252965 എന്ന ഫോണിൽ രജിസ്റ്റർ ചെയ്യണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ആലപ്പുഴ: നവകേരളം കർമ പദ്ധതി 2 ജില്ല ഓഫീസിലേക്ക് ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബിരുദം, കെ.ജി.റ്റി.ഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ), കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ് അല്ലെങ്കിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.റ്റി.പി. യോഗ്യതയുമുള്ളവർ 20ന് രാവിലെ 11 മണിക്ക് ജില്ല മിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ബയോഡാറ്റയും യോഗ്യത രേഖകളുടെ അസലും പകർപ്പും കൊണ്ടുവരണം.

വാക്ക് ഇൻ ഇന്റർവ്യൂ

ഇടുക്കി മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ ആവശ്യമുണ്ട്. ഒരു വർഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയിൽ ചേരുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ കരാർ അടിസ്ഥാനത്തിലാകും നിയമനം. എം.ബി.ബി.എസ്, ഒരു വർഷത്തെ ഇന്റേൺഷിപ്പ്, ടി.സി.എം.സി അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.യോഗ്യരായ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നവംബർ 16 രാവിലെ 11 ന് എത്തണം . കൂടുതൽ വിവരങ്ങൾക്ക് 04862-233076

അഭിമുഖം

മനയിൽകുളങ്ങര സർക്കാർ വനിത ഐ ടി ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്ക് അപ്ലയൻസസ്, ഡ്രസ്സ് മേക്കിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം നടത്തും. മെക്കാനിക്ക് കൺസ്യൂമർ യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങിൽ എ ഐ സി റ്റി ഇ/യു ജി സി അംഗീകൃത ബിവോക്/ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ മൂന്ന് വർഷത്തിൽ കുറയാത്ത ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്ക് അപ്ലയൻസസ് ട്രേഡിൽ ട്രേഡിലുള്ള എൻ ടി സി/ എൻ എ സി യും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. ഡ്രസ്സ് മേക്കിങ് യോഗ്യത ഫാഷൻ ആൻഡ് അപ്പരൽ ടെക്നോളജിയിൽ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിവോക്ക്/ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡ്രസ്സ് മേക്കിങ് / ഗാർമെന്റ് ഫാബ്രിക്കേറ്റിങ് ടെക്നോളജി/ കോസ്റ്റും ഡിസൈനിങ്ങിലുള്ള ഡിപ്ലോമയും ബന്ധപ്പെട്ട മേഖല രണ്ടുവർഷത്തെ പ്രവർത്തിപരിധിയും അല്ലെങ്കിൽ ഡ്രസ്സ് മേക്കിങ് ട്രേഡിലുള്ള എൻ ടി സി/ എൻ എ സിയും ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 16 രാവിലെ 11നും, 11:30നും യഥാക്രമം ഐ ടി ഐയിൽ എത്തണം. ഫോൺ 0474 2793714.

പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്

തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസറുടെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. B.Tech/M.Tech/ME (preferably in Computer Science) or MCA ആണ് യോഗ്യത. HTML, CSS, Javascript, (JQuery, Familiarity with React JS is desirable) PHP (Knowledge of Laravel framework is desirable) MySQL (ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം) എന്നീ സാങ്കേതിക പരിജ്ഞാനങ്ങൾ അഭികാമ്യം. പ്രതിമാസ വേതനം 32560 രൂപ. താത്പര്യമുള്ളവർ നവംബർ 25 നു വൈകിട്ട് നാലിനു മുൻപ് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

ഡ്രൈവർ കം അറ്റൻഡന്റ് നിയമനം

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് രാത്രികാല എമർജൻസി വെറ്ററിനറി സേവനം ഏർപ്പെടുത്തുന്നതിനായി ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു. ഒഴിവുള്ള ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. പത്താം ക്ലാസ്സ് ജയിച്ച എൽ.എം.വി. ലൈസൻസുള്ള കായികാധ്വാനം ആവശ്യമുള്ള ജോലി ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. പക്ഷിമൃഗാദികളെ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നവംബർ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.

കുക്ക് നിയമനം: അപേക്ഷ 17 വരെ

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിൽ കുക്ക് തസ്തികയിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. 5500 രൂപയാണ് ശമ്പളം. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താമസക്കാർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 25-55. അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 17 ന് ഉച്ചക്ക് ഒന്നിന് പാലക്കാട് സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫീസിൽ നേരിട്ടെത്തണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു. ഫോൺ: 9526421936, 0466 2240124.

സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ഒഴിവ്

പാലക്കാട്: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസിയിൽ താത്കാലിക നിയമനം. എക്കണോമിക്സിൽ ബിരദം/ബാങ്കിങ്/സമാനമായ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്നുവർഷത്തെ സർക്കാർ/ഇതര സർക്കാർ സ്ഥാപനങ്ങളിൽ ഫിനാൻഷ്യൽ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 18-41 നും മധ്യേ. ശമ്പളം 27,500 രൂപ. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 22 നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491-2505204.

തീരമൈത്രി പദ്ധതിയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിൽ തീരമൈത്രി പദ്ധതിയിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ (മാർക്കറ്റിങ്) അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്മെന്റ്) എന്നിവയാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 30ന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ & സാഫ് നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.