- Trending Now:
പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോയെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ എൻവയോൺമെന്റ് സയൻസ് ഇവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ജി സി- എം എസ്, എച്ച് പി എൽ സി, സി എച്ച് എൻ എസ്, ഐ സി പി- എ ഇ എസ് തുടങ്ങിയ അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രവർത്തിപരിചയം, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിൽ പരിശീലനം എന്നിവ അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് തുക 22000 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവർ ജനുവരി 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.kfri.res.in ൽ ലഭിക്കും. ഫോൺ: 0487 2690100.
ആലപ്പുഴ: നീലംപേരൂർ ഗ്രാമപഞ്ചായത്ത് പകൽ വീട് പദ്ധതിയിലേക്ക് കെയർ ഗിവർ തസ്തിയിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്നു മാസത്തെ പരിശീലനം പൂർത്തിയായവർക്ക് മുൻഗണന. വിവരങ്ങൾക്ക് : 0477- 271061.
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവിൽ എൻജിനീയറിങ്ങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസ വേതന വ്യവസ്ഥയിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജനുവരി 18നു രാവിലെ 11മണിക്ക് സിവിൽ എൻജിനീയറിങ്ങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.rit.ac.in, ഫോൺ : 0481- 2506153, 0481 - 2507763.
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷ സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയും 18-35 വയസ്സ് പ്രായമുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25 ന് വൈകുന്നേരം അഞ്ചിനു മുമ്പായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.
ഫോൺ :0477-2280525.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി-ഡി അഡിഷൻ സെന്ററിൽ മെഡിക്കൽ ഓഫീസർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികയിൽ നിലവിലുള്ള ഓരോ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം. ബി. ബി. എസ് അല്ലെങ്കിൽ തുല്യ യോഗ്യത/ സൈക്കാട്രിയിൽ പി. ജി തുടങ്ങിയ യോഗ്യതയുള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 18 നും 45നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി തസ്തികയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ക്ലിനിക്കൽ സൈക്കോളജിയിൽ എം-ഫീൽ അല്ലെങ്കിൽ ഏതെങ്കിലും ആർ.സി.ഐ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റി/ കോളേജ്/ കേന്ദ്രസർക്കാരിന്റെയോ കേരള സർക്കാരിന്റെയോ കീഴിലുള്ള ഇൻസ്റ്റിറ്റിയൂഷൻ/യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റികളിൽ നിന്നോ രണ്ടു വർഷത്തെ കോഴ്‌സ് പൂർത്തിയായിരിക്കണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്റ്റേർഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരിക്കണം.18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ജനുവരി 17ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിന്റെ ചേംമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. ഫോൺ : 0484 2360802.
എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ കൊച്ചി സ്മാർട്ട്മിഷൻ ലിമിറ്റഡ് ( സി.സി.എം.എൽ)ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താത്കാലികമായാണ് നിയമനം. ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ മൂന്നു വർഷത്തെ ഡിപ്ലോമ. ഹാർഡ്വെയർ ആന്റ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്വെയർ ആന്റ് ഇംബ്ലിമെന്റെഷനിൽ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ മാസവേതനം ലഭിക്കും. താല്പര്യമുള്ളവർ ജനുവരി 22 രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. രാവിലെ 10 ന് ഹാജരാകേണ്ടതാണ് 11.30 ന് ശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് ഫോൺ : 9495981772
എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്റ്റീഫൻ സെക്യുറയുടെ ഡി എസ് ടി എസ് ഇ ആർ ബി - എസ് യു ആർ ഇ റിസർച്ച് പ്രോജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ ആവശ്യമുണ്ട്. 'Taxonomy and molecular phylogeny of the lichen genus Unsea sensu lato (Parmeliaceae)in Kerala, India' എന്നതാണ് ഗവേഷണ വിഷയം. മൂന്നുവർഷമാണ് പ്രോജക്ട് കാലാവധി. ബോട്ടണിയിലോ പ്ലാന്റ് സയൻസിൽ ഉള്ള ഒന്നാം ക്ലാസ് ബിരുദ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ വിശദമായ ബയോഡേറ്റയോടൊപ്പം അവരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 19. അപേക്ഷകൾ അയക്കേണ്ട വിലാസം ഡോ. സ്റ്റീഫൻ സെക്യുറ,ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ,മഹാരാജാസ് കോളേജ്, എറണാകുളം, പിൻ :682011. ഇമെയിൽ : stephen@maharajas.ac.in വിശദ വിവരങ്ങൾക്ക് മഹാരാജ് കോളേജിന്റെ www.maharajas.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.ഫോൺ :9446506999,9048486544.
ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ നിലവിലുള്ള ഒരു താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് മുൻപായി യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. എസ്.എസ്.എൽ.സി., ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവർ തസ്തികയിലെ 3 വർഷത്തെ പ്രവൃത്തി പരിചയം, മോട്ടോർ മെക്കാനിസത്തിലുള്ള അറിവ് (വാഹനത്തിനുണ്ടാകുന്ന സ്വാഭാവിക കേടുപാടുകൾ പരിഹരിക്കാൻ കെല്പുണ്ടായിരിക്കണം ) എന്നിവയാണ് യോഗ്യത. പ്രായം 18-30.
തൃശ്ശർ: ജില്ലയിലെ ഒമ്പത് ഐടിഐകളിലേക്ക് അപ്രന്റീസ് ക്ലർക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദവും ഡി സി എ/ സി ഒ പി എ, മലയാളം കമ്പ്യൂട്ടിങ് വിജ്ഞാനവും. പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഒരു വർഷമാണ് പരിശീലന കാലാവധി. താല്പര്യമുള്ളവർ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, അയന്തോൾ 680003 എന്ന വിലാസത്തിൽ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോൺ: 0487 2360381.
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത - കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളാകണം. സോഷ്യോളജി/ സോഷ്യൽ വർക്ക് /സൈക്കോളജി / ആന്ത്രോപ്പോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് ഓഫീസിൽ ജനുവരി 22 ന് രാവിലെ 10 മുതൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0487 2362517, 0487 2382573.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.