Sections

അങ്കണവാടി വർക്കർ, ഹെൽപ്പർ, മെഡിക്കൽ ഓഫീസർ, ട്രെയിനി സ്റ്റാഫ്, അഭിഭാഷക, അധ്യാപക, അസി. പ്രൊഫസർ തുടങ്ങി നിരവധി തസ്തികളിലേക്ക് നിയനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Nov 21, 2023
Reported By Admin
Job Offer

അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികളിലേക്ക് അപേക്ഷിക്കാം

ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിൽ എസ് എസ് എൽ സി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് അല്ലാത്തവർക്കും ( എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം പട്ടികജാതി വിഭാഗത്തിൽ എസ്.എസ് എൽ സി പാസായവരുടെ അഭാവത്തിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാംക്ലാസ് പാസായവരെയും പരിഗണിക്കും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നവംബർ 30നകം കരുനാഗപ്പള്ളി ഐ സി ഡി എസ് കാര്യാലയത്തിൽ സമർപ്പിക്കണം. പ്രായപരിധി: 18-46 പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. ജാതി, വിദ്യാഭ്യാസയോഗ്യത, താമസം, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും പകർപ്പുകൾ സഹിതമുള്ള അപേക്ഷ നവംബർ 30നകം ശിശുവികസനപദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട് ആഫീസ്, കരുനാഗപ്പള്ളി 690518 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾ കരുനാഗപ്പള്ളി ഐ സി ഡി എസ് ഓഫീസിൽ നിന്നും ആലപ്പാട്പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ലഭിക്കും. ഫോൺ 8281999102.

ഡോക്ടർ തസ്തികയിൽ കരാർ നിയമനം

നിലമേൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവിലേക്ക് ( സായാഹ്ന ഒ പി) കരാർ നിയമനം നടത്തും. യോഗ്യത: എം ബി ബി എസ്, റ്റി സി എം സി രജിസ്ട്രേഷൻ പ്രായപരിധി 60വയസിന് താഴെ. ബയോഡാറ്റ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം നവംബർ 27 വൈകിട്ട് അഞ്ചിനകം നിലമേൽ സി എച്ച് സിയിൽ ലഭിക്കണം. ഫോൺ 0474 2433990.

വാക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം: ജില്ലാ ഹോമിയോ ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോഡാറ്റ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം നവംബർ 27 വൈകിട്ട് നാലിന് ഹാജരാകണം. പ്രായപരിധി 30-45 യോഗ്യത: ഹോമിയോപതി ബിരുദം, എ ക്ലാസ് റ്റി സി എം സി രജിസ്ട്രേഷൻ. ബിരുദാനന്തരബിരുദം, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ; കൂടികാഴ്ച 22 ന്

വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 22ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. യോഗ്യത - ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എസ്.സി ബിരുദവും (55ശതമാനം മാർക്കോടെ പാസ് ആയിരിക്കണം) നെറ്റും

ട്രെയിനി സ്റ്റാഫ്; കൂടിക്കാഴ്ച 30 ന്

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 30 ന് രാവിലെ ഒൻപത് മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) അഭിമുഖം നടത്തും.കുറഞ്ഞ യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇൻ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി പാസായിരിക്കണം. ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുൻപരിചയം നിർബന്ധമില്ല. ഫോൺ: 9495981763.

സർക്കാർ അഭിഭാഷക ഒഴിവ്: അപേക്ഷിക്കാം

ആലപ്പുഴ: ഹരിപ്പാട് മുൻസിഫ് കോടതിയിലെ സർക്കാർ അഭിഭാഷകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു വർഷത്തിൽ കുറയാതെ പ്രാക്ടീസുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ വിലാസം, ജനന തീയതി, എൻട്രോൾമെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ സെഷൻസ് കേസുകളുടെ നടത്തിപ്പ് സംബന്ധിച്ചും ക്രിമിനൽ കേസുകൾ നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ചുമുള്ള രേഖകൾ സഹിതമുള്ള അപേക്ഷ നവംബർ 30ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിൽ നൽകണം.

അധ്യാപക നിയമനം

പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള പാലക്കാട് ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലീഷ് (ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽസ്) തസ്തികയിൽ താത്ക്കാലിക അധ്യാപക നിയമനം. ഇംഗ്ലീഷ് വിഷയത്തിൽ എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 23 ന് രാവിലെ 10 ന് പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9447370383.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വയനാട് മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരദുവും റേഡിയോ ഡയഗ്നോസിസിൽ പി.ജി.യും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി നവംബർ 28 ന് രാവിലെ 11 ന് വയനാട് മെഡിക്കൽ കോളേജ് ഓഫീസിൽ നടക്കുന്ന വാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04935 299424.

പാരാമെഡിക്സ് ട്രെയിനി നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പ് ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 24 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ സുൽത്താൻ ബത്തേരി പട്ടകവർഗ്ഗ വികസന ഓഫീസിൽ കൂടിക്കാഴ്ച നടക്കും. നേഴ്സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലുള്ള ഡിപ്ലോമ, ബിരുദം എന്നിവയിൽ അംഗീകൃത യോഗ്യതയുള്ള 21 നും 35 നും മദ്ധ്യേ പ്രായമുള്ള സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിരതാമസക്കാരായ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹികം കൂടിക്കാഴ്ചക്ക് ഹാജരാകരണം. ഫോൺ: 04936 221074.

താത്കാലിക നിയമനം

മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി ehealthmlp@gmail.com എന്ന മെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832736241.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.