Sections

അക്കൗണ്ടന്റ്, അധ്യാപ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഡോക്ടർ, പാർട്ട് ടൈം സ്വീപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Dec 04, 2023
Reported By Admin
Job Offer

മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവ്

തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരും ഡിസംബർ ഏഴിന് വൈകിട്ട് 5 നകം thrithalacollege@gmail.com ലോ കോളേജ് ഓഫീസിലോ ലഭ്യമാക്കണം. ഫോൺ: 9567176945.

അക്കൗണ്ടന്റ് അഭിമുഖം

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള അഭിമുഖം ഇന്ന് (ഡിസംബർ 04) രാവിലെ 10.30ന് നടത്തും.ബി.കോം ബിരുദവും ടാലി പ്രവർത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വനിതാ പോളിടെക്നിക് കോളേജിൽ എത്തണം. പ്രായപരിധി 40 വയസ്.

സൈനിക വിശ്രമ മന്ദിരത്തിൽ ജോലി ഒഴിവ്

മലപ്പുറം സിവിൽസ്റ്റേഷൻ വളപ്പിലുള്ള സൈനിക വിശ്രമ മന്ദിരത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് (പ്രതിമാസം 7000 രൂപ) ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാർ/ അവരുടെ ആശ്രിതർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ എട്ടിന് മുൻപ് അപേക്ഷിക്കണം.

അധ്യാപക ഒഴിവ്

കൂറ്റനാട് പ്രവർത്തിക്കുന്ന തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ടോ thrithalacollege@gmail.com എന്ന ഇമെയിൽ വഴിയോ ലഭിക്കണം. ഫോൺ: 9567176945.

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം ഗവ. കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഡിസംബർ അഞ്ചിന് രാവിലെ പത്തുമണിക്ക് കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾ യു.ജി.സി യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്സൈറ്റായ gctanur.ac.in ൽ ലഭിക്കും. ഫോൺ-04942582800.

വാക് ഇൻ ഇന്റർവ്യൂ

ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഡിസംബർ 19ന് രാവിലെ 10 മണി മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.
ക്ലിനക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ, ആർസിഐ രജിസ്ട്രേഷൻ, രണ്ടുവർഷം പ്രവർത്തി പരിചയം. സൈക്യാട്രിസ്റ്റ് യോഗ്യത: എംബിബിഎസ്, എംഡി അല്ലെങ്കിൽ ഡിപിഎം അല്ലെങ്കിൽ ഡിഎൻപി, സൈക്യാട്രി, ഒരു വർഷം പ്രവർത്തിപരിചയം. മെഡിക്കൽ ഓഫീസർ യോഗ്യത: എംബിബിഎസ്, ഒരു വർഷം പ്രവർത്തിപരിചയം അഭികാമ്യം. 40 വയസ്സ് പ്രായപരിധി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി എന്നിവയുടെ അസ്സൽ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം കൂടുതൽ വിവരങ്ങൾക്ക് 04862 233030, 04862 226929.

പ്രോജക്ട് കോ ഓർഡിനേറ്റർ

ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കർഷക വികസന ഏജൻസി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള അക്വാകൾച്ചറിലുളള ബിരുദാനന്തരബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും ഫിഷറീസ് വിഷയത്തിലോ, ജന്തുശാസ്ത്രത്തിലോ ബിരുദാനന്തര ബിരുദവും സർക്കാർ തലത്തിലുളള അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നതാണ് യോഗ്യത. പ്രതിമാസം വേതനം 30,000 രൂപ. പ്രായപരിധി 56 വയസ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിൽ വഴിയോ നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജില്ലയിൽ എവിടെയും സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരായിരിക്കും. ഡിസംബർ 20 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് 04862-233226 ,adidkfisheries@gmail.com, വിലാസം ഇടുക്കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് , ഇടുക്കി.

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ' Establishment of a Medicinal Pant Seed Centre cum Seed Museum at Kerala Forest Research Institute, Peechi, Thrissur Kerala' ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഡിസംബർ 12 നു രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഡോക്ടർ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ വ്യവസ്ഥയിൽ സായാഹ്ന ഒ.പിലേക്ക് ഡോക്ടറെ നിയമിക്കുന്നു. ഡിസംബർ 6 ന് രാവിലെ 11.30ന് മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി

ഐ.ടി കമ്പനി നിയമനം

കേരള നോളജ് എക്കോണമി മിഷൻ ജില്ലയിലെ ഐടി കമ്പനിയിലേക്ക് ഫ്രണ്ട് എൻഡ് ഡെവലപ്പർ, ബേക്ക് എൻഡ് ഡെവലപ്പ്ര് തസ്തികകളിൽ നിയമനം നടത്തുന്നു.25 ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ കമ്പ്യൂട്ടർ സയൻസിൽ ബിരുദവും സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഫീൽഡിൽ ഒരു വർഷത്തെ പരിചയവും ഉള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ കേരള സർക്കാരിന്റെ ജോബ് പോർട്ടലായ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.