Sections

അക്കൗണ്ടന്റ്, ഫാർമസിസ്റ്റ്, ലൈബ്രറി അറ്റൻഡന്റ്, അധ്യാപക, ഗസ്റ്റ് ഇൻസ്ട്രക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വനിത സെക്യൂരിറ്റി തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Dec 14, 2023
Reported By Admin
Job Offer

ഗസ്റ്റ് ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്: അഭിമുഖം 18ന്

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്തിനുള്ള അഭിമുഖം ഡിസംബർ 18ന് രാവിലെ പത്തുമണിക്ക് കോളേജ് ഓഫീസിൽ നടക്കും. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0483-2750790

ടെക്നിക്കൽ സ്റ്റാഫ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്കീമിന്റെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 20,000/- രൂപ. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി: നവംബർ ഒന്നിന് 40 വയസ് കവിയരുത്. ഇലക്ട്രോണിക്സ് , ഇൻഫോർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതിലെങ്കിലും ത്രിവത്സര ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കണം. ഇ-ഹെൽത്ത് പ്രൊജക്റ്റ് മാനേജ്മെൻറ്റ് യൂണിറ്റ് നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത് ഇഹെൽത്ത് പ്രൊജക്റ്റ് മാനേജ്മെൻറ് സിസ്റ്റത്തിൽ ഒരു വർഷത്തിൽ കവിയാതെ പ്രവൃത്തി പരിചയമുള്ളവർക്കും ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. https://forms.ge/MU8DVfNDq8qq എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം . അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയിൽ നൽകിയിട്ടുള്ള ഈമെയിലിൽ ലഭിക്കുന്ന അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഡിസംബർ 28 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഓഫീസിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ആയി നൽകിയ അപേക്ഷ പരിഗണിക്കുന്നതായിരിക്കില്ല. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.

വനിതാ സെക്യൂരിറ്റി നിയമനം

ജില്ലാ കലക്ടർ ചെയർമാനായിട്ടുള്ള സെൽഫ് എംപ്ലോയ്ഡ് വർക്കേഴ്സ് അസോസിയേഷൻ കേരള(സേവക്)യുടെ ഒഴിവ് വരാൻ സാധ്യതയുള്ള വിവിധ പോയിന്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള 18 നും 38 നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരായ ആരോഗ്യവതികളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് 150 സെ.മീ ഉയരമുണ്ടാകണം. അപേക്ഷകൾ മാനേജർ, സേവക്, മുട്ടിക്കുളങ്ങര പാലക്കാട്-678594 എന്ന വിലാസത്തിലോ sewakpkd2000@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഡിസംബർ 22 നകം നൽകണമെന്ന് മെമ്പർ സെക്രട്ടറി സി. ബിൻസി അറിയിച്ചു. ഫോൺ: 0491-2559807.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയിലെ ഇലക്ട്രീഷ്യൻ ട്രേഡിൽ പട്ടികജാതി വിഭാഗം ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഡിസംബർ 16 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ഇലക്ട്രിക്കൽ ബ്രാഞ്ചിൽ മൂന്ന് വർഷ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ ബ്രാഞ്ചിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിലുള്ള എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളും സഹിതം എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491-2971115, 8089606074.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

അട്ടപ്പാടി ഗവ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമാറ്റിക് കം ഡ്രോയിങ്) തസ്തികയിൽ നിയമനം. ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബിരുദം/ത്രിവത്സര ഡിപ്ലോമ/എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷ പ്രവൃത്തിപരിചയവും അഭികാമ്യം. ഈഴവ സംവരണമുള്ള തസ്തികയിൽ അപേക്ഷകർ ഇല്ലാത്തപക്ഷം പൊതുവിഭാഗക്കാരെ പരിഗണിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി ഡിസംബർ 15 ന് രാവിലെ 10.30 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9496292419.

അക്കൗണ്ടന്റ്; ഇന്റർവ്യൂ 15ന്

സമഗ്രശിക്ഷാ കേരളം, കണ്ണൂർ ജില്ലാ പ്രൊജക്ട് ഓഫീസിലെ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ നൽകിയവരുടെ ഇന്റർവ്യൂ ഡിസംബർ 15ന് രാവിലെ 10 മണി മുതൽ കണ്ണൂർ ജില്ലാ ഓഫീസിൽ നടക്കും. ഫോൺ: 0497 2707993.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

വിമുക്തി പരിപാടിയുടെ ഭാഗമായി ജില്ലയിലെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംഫിൽ/ ആർ സി ഐ രജിസ്ട്രേഷനോടുകൂടി ക്ലിനിക്കൽ സൈക്കോളജിയിലുള്ള പി ജി ഡി സി പി എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ 19ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം)ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700194.

ഫാർമസിസ്റ്റ് നിയമനം

അഞ്ചൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ ഫാർമസി. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. പ്രവർത്തിപരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി 40 വയസ്സ്. അവസാനതീയതി ഡിസംബർ -19. ഫോൺ 0475 2273560.

കൺസൾട്ടന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു കൺസൾട്ടന്റിന്റെ(മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് 22 രാവിലെ 11ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ലൈബ്രറി അറ്റൻഡന്റ്

തിരുവനന്തപുരം മുട്ടത്തറ സി-മെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ലൈബ്രറി അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത. 50 വയസ് കവിയരുത്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും വയസും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 19ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in.

നിഷ്-ൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളോജിസ്റ്റിന്റെ ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ലീവ് വേക്കൻസിയിലാണ് നിയമനം. അപേക്ഷകൾ 16 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

അതിഥി അധ്യാപക നിയമനം

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അതിഥി അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 18ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2750790.

അപേക്ഷകൾ ക്ഷണിച്ചു

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവുകളിലേക്ക് നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി മൂന്ന്. വിശദാംശങ്ങൾക്ക് www.mbgips.in ,0495 2430939.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.