Sections

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, ഗസ്റ്റ് അദ്യാപക, ദന്ത ഡോക്ടർ, ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Nov 30, 2023
Reported By Admin
Job Offer

മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ നിയമനം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ബോയ്സ്) 2023-24 അധ്യയന വർഷം ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക് മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ (ഹോസ്റ്റൽ വാർഡൻ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡിഗ്രി, ബി എഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി 22നും 41നും ഇടയിൽ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയും സഹിതം ഡിസംബർ ആറിന് രാവിലെ 11 മണിക്ക് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ ഹാജരാകണം. ഫോൺ: 0460 2996794, 9496284860.

താൽക്കാലിക നിയമനം

പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലേക്ക് ട്രേഡ്സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി എച്ച് എസ് എൽ സി, ഐ ടി ഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ നാലിന് രാവിലെ 10 മണിക്ക് കോളേജിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 9497763400.

മൃഗസംരക്ഷണ വകുപ്പിൽ നിയമനം

മൃഗസംരക്ഷണ വകുപ്പ് പശു, എരുമ എന്നിവയ്ക്ക് ഡിസംബർ ഒന്നു മുതൽ 21 വരെ കുളമ്പുരോഗ പ്രതിരോധ യജ്ഞം നടത്തുന്നു. ഇതിലേക്ക് വാക്സിനേറ്റർമാർ, സഹായികൾ എന്നിവർക്ക് അപേക്ഷിക്കാം. സർവ്വീസിൽ നിന്നും വിരമിച്ച ലൈവ്സ്റ്റേക്ക് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് വാക്സിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റന്റന്റുമാർ, പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുള്ള വിഎച്ച്എസ്ഇ പാസായവർ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധ സേന വളണ്ടിയർമാർ എന്നിവർക്ക് സഹായികളായി അപേക്ഷിക്കാം. പശുക്കളെ കൈകാര്യം ചെയ്തു മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ബയോഡാറ്റ സഹിതം തദ്ദേശസ്വയംഭരണം സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ ഡിസംബർ 1 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2361216.

ഫെസിലിറ്റേറ്റർ നിയമനം; വാക്ക് ഇൻ ഇന്റർവ്യു 8 ന്

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് പ്രവർത്തിക്കുന്ന സാമൂഹിക പഠനമുറിയിൽ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 8 ന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ ബയോഡാറ്റ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. 18 നും 45 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ബി.എഡ്/ ടി.ടി.സി എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മേൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രതിമാസ വേതനം 15,000 രൂപ. ഫോൺ: 0480 2706100.

ഡെപ്യൂട്ടേഷൻ ഒഴിവ്

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് (26500-60500) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് I, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ ഡിസംബർ 20 നു വൈകിട്ട് അഞ്ചിനു മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010. ഫോൺ: 0471-2720977 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും. അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലാണ് നിയമനം. MBBS ഉം TCMC രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഡിസംബർ ഏഴിന് രാവിലെ 11 നാണ് അഭിമുഖം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ ഡിസംബർ ആറിനു വൈകിട്ട് മൂന്നിന് മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് ഇ-മെയിൽ മുഖേന മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

ഹയർ സെക്കൻഡറി ബോട്ടണി ടീച്ചർ: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ബോട്ടണി തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ബോട്ടണിയിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദവും, B.ED and SET/NET/M.ED/M.PHIL/PHD തത്തുല്യവുമാണ് യോഗ്യത. ശമ്പള സ്കെയിൽ: 55200-115300. പ്രായപരിധി: 01.01.2023 ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ രണ്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്സ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്ഹോക് വ്യവസ്ഥയിൽ ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്സ് എന്നീ തസതികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 30ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0494 2460372.

ഡോക്ടർ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഡിസംബർ ആറിന് രാവിലെ 10.30ന് അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 2851700.

ഗസ്റ്റ് അധ്യാപക നിയമനം

മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കൻഡറി ഇംഗ്ലീഷ് ടീച്ചേർസ് യോഗ്യതയുളളവർക്കും, ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേർസ് തസ്തികയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഡിസംബർ ആറിന് രാവിലെ 10.30ന് സ്ഥാപനത്തിൽ വെച്ച് അഭിമുഖം നടക്കും. താത്പര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0483-2766185, 9447320560. ഇ-മെയിൽ: thsmji@gmail.com.

സ്റ്റാഫ് നഴ്സ്: ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആശാഭവനിൽ (പുരുഷ നിര) സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള ഒഴിവിൽ. സ്റ്റാഫ് നഴ്സ് ഗ്രേഡ് II അല്ലെങ്കിൽ സമാന സ്വഭാവമുള്ള തസ്തികകളിൽ നിന്നും 39300-83000 രൂപ ശമ്പള സ്കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്സിങ്/ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ജനറൽ നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്ങിൽ ഡിപ്ലോമ (അഭികാമ്യം) എന്നീ യോഗ്യതയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രം, അപേക്ഷകന്റെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസംബർ 15 നകം അപേക്ഷിക്കണം.

ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ കരാർ നിയമനം

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ഐഛികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ ബി. വിദ്വാൻ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുള്ള മറ്റ് ഏതെങ്കിലും തത്തുല്യമായ ഡിപ്ലോമയും മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ ഏഴുതുവാനും വായിക്കുവാനും ഉള്ള കഴിവും പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുള്ള പരിജ്ഞാനവുമാണ് യോഗ്യത.നല്ല കയ്യക്ഷരവും വേണം. താത്പര്യമുള്ളവർ ഡിസംബർ ഒന്നിനു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

അഡീഷണൽ ഗവൺമെന്റ് പ്ലീഡർ നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ എം.എ.സി.ടി. കോടതിയിൽ ഒഴിവുള്ള അഡീഷണൽ ഗവൺമെന്റ് പ്ലീഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിലാസം, ജനനതിയതി, എന്റോൾമെന്റ് തിയതി, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ പതിച്ച ബയോഡാറ്റ, മൂന്നോ നാലോ സെഷൻസ് കേസുകൾ നടത്തിയത് സംബന്ധിച്ച രേഖകൾ എന്നിവ സഹിതം ഡിസംബർ 11ന് വൈകിട്ട് അഞ്ചിന് മുൻപായി കളക്ടറേറ്റിൽ അപേക്ഷ നൽകണം.

അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ബി കോം ബിരുദവും പി.ജി.ഡി.സി.എയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണി. ഫോൺ - 0495-2260944.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.