Sections

റേഡിയോഗ്രാഫർ ട്രെയിനി, മൾട്ടി പർപ്പസ് വർക്കർ, മെഡിക്കൽ ഓഫീസർ, ഗസ്റ്റ് ലക്ചർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Dec 01, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10 ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 0481 2551062, 6238139057.

മൾട്ടി പർപ്പസ് വർക്കർ നിയമനം

കോട്ടയം: ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ കരാറടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എമ്മും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം ഡിസംബർ ഏഴിന് 40 വയസിൽ കവിയരുത്. താത്പര്യമുള്ളവർ ഡിസംബർ ഏഴിന് രാവിലെ 10.30ന് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ ഇന്റർവ്യു നടക്കും. ഫോൺ: 8848002960.

മെഡിക്കൽ ഓഫീസർ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. മാർച്ച് 31 വരെയാണു കാലാവധി. എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഡിസംബർ 13 ന് വൈകീട്ട് 5 നകം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി, തൃശ്ശൂർ, 680307 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0480 2706100.

ഗസ്റ്റ് ലക്ചർ നിയമനം

തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ഗസ്റ്റ് ലക്ചർ നിയമനം നടത്തും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ഡിസംബർ അഞ്ചിന് വോക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിവരങ്ങൾ www.iihtkannur.ac.in ഫോൺ : 0497 2835390.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കുമ്മിൾ സർക്കാർ ഐ ടി ഐയിൽ സർവേയർ ട്രേഡിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: സർവേ എൻജിനീയറിങ്/സിവിൽ എൻജിനീയറിങ് ബിവോക് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സർവേ എൻജിനീയറിങ്/സിവിൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും സർവേ ട്രേഡിൽ എൻ ടി സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. ഡി ജി ടിക്ക് കീഴിലുള്ള നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റിന്റെ (എൻ സി ഐ സി) റെലവന്റ് റെഗുലർ / ആർ പി എൽ വേരിയന്റ്സ്. അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ നാലിന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോൺ : 0474 2914794.

മെഡിക്കൽ ഓഫീസർ ഒഴിവ്

നഗരൂർ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ അഞ്ചിനു രാവിലെ 10.30 ന് നടത്തും. ഒരു ഒഴിവാണുള്ളത്. എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ (സ്ഥിര) രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

വെറ്ററിനറി സർജനെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂർ ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനസജ്ജമാക്കുന്നതിന് കരാറടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നു. താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267.

ഡോക്ടർ നിയമനം: അപേക്ഷ ഡിസംബർ 11 വരെ

കൊടുവായൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്റ്റ് മുഖേന താത്ക്കാലിക ഡോക്ടർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കൽ കൗൺസിൽ/ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷനും ലഭിച്ചവരായിരിക്കണം. പ്രായം 59 കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ അപേക്ഷ, ബയോഡാറ്റ, ഫോൺ നമ്പർ എന്നിവ തപാൽ മുഖേനയോ നേരിട്ടോ ഡിസംബർ 11 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923-252930.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിക് സോഷ്യൽ വർക്കർ ഒഴിവ്

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിക് സോഷ്യൽ വർക്കർ എന്നീ തസ്തികകളിൽ ഒരോ താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള തത്പരരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഓസി ഹാജരാക്കേണ്ടതാണ്. ഫോൺ : 0495 2376179.

വാക്ക്-ഇൻ-ഇന്റർവ്യൂ

കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്നതിനാവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പും, ബയോഡാറ്റയും സഹിതം ഡിസംബർ അഞ്ചിന് എക്സിക്യൂട്ടീവ് ഡയരക്ടർ മുമ്പാകെ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ : 0497 2835390.

റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നു

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ ഒരു വർഷ കാലയളവിലേക്ക് റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ മാസത്തിൽ 5000/ രൂപ സ്റ്റൈപൻഡ് നൽകുന്നതാണ്. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ആറിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.