Sections

മൾട്ടി ടാസ് ക് കെയർ പ്രൊവൈഡർ, നേഴ് സ്, അധ്യാപക, ഡാറ്റാ മാനേജർ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Wednesday, Oct 25, 2023
Reported By Admin
Job Offer

മൾട്ടി ടാസ് ക് കെയർ പ്രൊവൈഡർ, നേഴ്സ് തസ്തികകളിൽ നിയമനം

ജില്ലയിൽ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊടുവായൂർ ഗവ:വികലാംഗ വൃദ്ധസദനത്തിൽ മൾട്ടി ടാസ് ക് കെയർ പ്രൊവൈഡർ, നേഴ്സ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. മൾട്ടി ടാസ് ക് കെയർ പ്രൊവൈഡർ തസ്തികയ്ക്ക് എട്ടാം ക്ലാസ് പാസ് ആയിരിക്കണം, നേഴ്സ് തസ്തികയ്ക്ക് പ്ലസ് ടു ജെ.പി.എച്ച്.എൻ കോഴ്സ് പാസായവർ ആയിരിക്കണം. പ്രായപരിധി 50 വയസ്സ്. സർക്കാർ അംഗീകൃത വൃദ്ധസദനങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്കും, ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. താത്പര്യമുള്ളവർ നവംബർ എട്ട് രാവിലെ 10.30 ന് രേഖകളുമായി ഗവ:വികലാംഗ വൃദ്ധസദനത്തിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923 251341

അധ്യാപക ഒഴിവ്

പട്ടാമ്പി ഗവ. സംസ് കൃത കോളേജിൽ സുവോളജി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപകർക്കായുള്ള അഭിമുഖം ഒക്ടോബർ 26ന് നടക്കും. തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത യു.ജി.സി യോഗ്യതയുള്ളവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. രാവിലെ 10 ന് സുവോളജി വിഷയത്തിന്റെയും 11.30 ന് ബോട്ടണിയുടെയും അഭിമുഖം പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. ഫോൺ 0466 2212223

ഡാറ്റാ മാനേജർ ഒഴിവ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം. ക്ലിനിക്കൽ സെറ്റിംഗുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ തൊറാസിക് ആൻഡ്
വാസ് കുലർ സർജറി വിഭാഗത്തിലെ ഡാറ്റാ എൻട്രി എന്നിവ സംബന്ധിച്ച് മൂന്നു വർഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം 18 നും 41 നും മധ്യേ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിനകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം 27ന്

കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ് കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (പോളിമർ ടെക്നോളജി) തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ഒക്ടോബർ 27ന് രാവിലെ 10ന് സ് കൂൾ ഓഫീസിൽ നടക്കും. യോഗ്യത: പോളിമർ ടെക്നോളജി മൂന്നു വർഷ ഡിപ്ലോമ. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.

എച്ച്.എസ്.എ. ഒഴിവ്; അഭിമുഖം 30ന്

കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ് കൂളിൽ എച്ച്.എസ്.എ. കണക്ക് അധ്യാപകന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ഒക്ടോബർ 30ന് രാവിലെ 10.30ന് സ് കൂൾ ഓഫീസിൽ നടക്കും. യോഗ്യത: കണക്കിൽ ബിരുദം, ബി.എഡ്., കെ.ടെറ്റ്. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.

ഫാർമസി അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഫാർമസി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഏതെങ്കിലും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കാർഡിയോ തൊറാസിക് സർജറി ആൻഡ് കാർഡിയോ വാസ് കുലർ സർജറി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. 18 നും 41 നുമിടയിൽ പ്രായമുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ ഒന്നിനകം രജിസ്റ്റർ ചെയ്യണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.