Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, എച്ച് എസ് ടി ഇംഗ്ലീഷ്, പാരാമെഡിക്കൽ സ്റ്റാഫ്, അങ്കണവാടി വർക്കർ/ഹെൽപ്പർ, എക്കണോമിക്സ് അധ്യാപക, ഇംഗ്ലീഷ് ടീച്ചർ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Oct 20, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചന്ദനത്തോപ്പ് സർക്കാർ ഐ ടി ഐയിൽ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാർക്ക് അപേക്ഷിക്കാം ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക്കിന് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിവോക്, എൻജിനീയറിങ്/ബിരുദവും ഒരുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ വയർമാൻ/ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക് ട്രെയിഡിൽ എൻ എ സി/എൻ ടി സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങിന് : ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിഗ്രി/ഓട്ടോ മൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഓട്ടോമൊബൈൽ/ഓട്ടോമൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനീയറിങ് മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യതതെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ സഹിതം മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡിലെ അഭിമുഖത്തിന് ഒക്ടോബർ 20ന് രാവിലെ 11നും ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക്, അഭിമുഖത്തിന് ഒക്ടോബർ 21ന് രാവിലെ 11നും ഹാജരാകണം. ഫോൺ 0474 2712781.

കുഴൽമന്ദം ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഒക്ടോബർ 20 ന് കൂടിക്കാഴ്ച നടക്കും. ആർ.എ.സി.ടി ട്രേഡിലേക്ക് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ബിരുദം അല്ലെങ്കിൽ എൻ.സി.വി.ടി ഇൻ ആർ.എ.സി.ടി ട്രേഡിൽ മൂന്ന് വർഷ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്കിൽ (പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തത്) ട്രേഡിൽ എം.ബി.എ/ബി.ബി.എ/ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമ, എംപ്ലോയബിലിറ്റി സ്കില്ലിൽ രണ്ട് വർഷ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. പട്ടികജാതി വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അന്നേദിവസം രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റ് സഹിതം പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04922295888.

മണിയൂർ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സി/എൻ.എ.സി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിഗ്രി സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 26 നു രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0496 2537970.

കൊയിലാണ്ടി ഗവ ഐടിഐയിൽ സി ഒ പി എ ട്രേഡിലും (യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തിപരിചയം) കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലും (യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തിപരിചയം) ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഒക്ടോബർ 25ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ 0496 2631129.

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. വയർമാൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നീഷ്യൻ, ഡെസ്ക്റ്റോപ് പബ്ലിഷിങ് ഓപ്പറേറ്റർ എന്നീ ട്രേഡുകളിലേക്ക് ഒക്ടോബർ 26ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2551062, 9446910041.

വാക്ക് ഇൻ ഇന്റർവ്യൂ

മലിനീകരണനിയന്ത്രണം ബോർഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത ബിരുദവും സർക്കാർ അംഗീകൃത ഡി സി എ /തത്തുല്ല്യ യോഗ്യത. പ്രായപരിധി : ഒക്ടോബർ ഒന്നിന് 26 വയസ് കവിയരുത്. അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ബയോഡേറ്റയും സഹിതം ജില്ലാ ഓഫീസിൽ ഒക്ടോബർ 26 രാവിലെ പത്തിന് എത്തണം. ഫോൺ 0474 2762117

അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികളിലേക്ക് അപേക്ഷിക്കാം

നിലമേൽ കടയ്ക്കൽ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് സ്ഥിരം ഹെൽപ്പർ, വർക്കർ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിൽ എസ് എസ് എൽ സി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് അല്ലാത്തവർക്കും ( എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ ഒന്നു മുതൽ നവംബർ 20നകം ഐ സി ഡി എസ് കാര്യാലയത്തിൽ സമർപ്പിക്കണം. പ്രായപരിധി: 18-46 പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കും താത്ക്കാലിക സേവനം ചെയ്തവർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിവരങ്ങൾ ഐ സി ഡി എസ് ഓഫീസിൽ നിന്നും അതത് പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ലഭിക്കും. ഫോൺ 0474 2424600, 9188959658.

എന്യുമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ് പദ്ധതിയിലേക്ക് ഒരു എന്യുമറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ ഫിഷറീസ് സയൻസിൽ പ്രൊഫഷണൽ ബിരുദമുളളവരോ ഫിഷ് ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഐശ്ചിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദമുളളവരോ ആയിരിക്കണം. സമാന മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം.
സ്വയം തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസലും പകർപ്പുകളും സഹിതം നവംബർ എട്ടിന് കോഴഞ്ചേരി പന്നിവേലിചിറയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ രാവിലെ 11 ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ഫോൺ : 0468 2967720, 9446527362.

പാരാമെഡിക്കൽ സ്റ്റാഫ് നിയമനം

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രത്യാശ മറൈൻ ആംബുലൻസിലേക്ക് പാരാ മെഡിക്കൽ സ്റ്റാഫിനെ താത്കാലികമായി നിയമിക്കുന്നതിനു വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനറൽ നേഴ്സിംഗ് യോഗ്യതയുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള ആൺകുട്ടികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന.ഉദ്യോഗാർത്ഥികൾ പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 2 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ (മേഖല) ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം.ഫോൺ :0484-2394476

പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഒഴിവ്

എറണാകുളം ജില്ലയിൽ സുഭിക്ഷകേരളം-ജനകീയ മത്സ്യ കൃഷി 2022-23ന്റെ ഭാഗമായി രണ്ട് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യതകൾ: സംസ്ഥാന കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ ബി.എഫ്.എസ്.സി, അംഗീകൃത സർവകലാശാലയിൽ നിന്നും അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും സുവോളജിയിലോ ഫിഷറീസ് വിഷയങ്ങളിലോ ബിരുദാനന്തര ബിരുദവും സർക്കാർ വകുപ്പിലോ സ്ഥാപനങ്ങളിലോ അക്വാകൾച്ചർ സെക്ടറിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.പ്രായം: 20-56. ശമ്പളം :30000 രൂപ. താത്പര്യമുള്ളവർ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 27ന് രാവിലെ 10ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ : 0484-2394476.

മെഡിക്കൽ ഓഫീസർ ഒഴിവ്

മൂവാറ്റുപുഴ ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി -അഡിക്ഷൻ സെന്ററിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മോഡേൺ മെഡിസിനിൽ ബിരുദമോ (എം.ബി.ബി.എസ്.) തത്തുല്യ യോഗ്യതയോ സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 26 ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംമ്പറിൽ അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി 18- 41വയസ്സ്. ഫോൺ : 0484 2360802

ഡെപ്യൂട്ടേഷൻ ഒഴിവ്

വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഓഫീസിൽ ഒഴിവുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് (പേ സ്കെയിൽ 39300-83000) സർക്കാർ വകുപ്പിൽ സമാന സ്കെയിലിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484 2306511 എന്ന നമ്പറിലോ vyttilamobilityhubosciety@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം.

എക്കണോമിക്സ് അധ്യാപക ഒഴിവ്

പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജിൽ എക്കണോമിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0480 2802213.

അധ്യാപക നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി നിയമനത്തിനായി നിഷ്കർഷിക്കുന്ന യോഗ്യതകൾ ബാധകം. നിയമനം ലഭിക്കുന്നവർ ശനിയാഴ്ച ഉൾപ്പെടെ ഹോസ്റ്റലിൽ താമസിച്ച് വിദ്യാർഥികളെ പഠിപ്പിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വെച്ച് ഒക്ടോബർ 26ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുവേണ്ടി രാവിലെ 9.30ന് എത്തിച്ചേരണം.

എച്ച് എസ് ടി ഇംഗ്ലീഷ് ഒഴിവ്

കല്ലായി ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി ഇംഗ്ലീഷ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് (പകർപ്പുൾപ്പെടെ) സഹിതം ഒക്ടോബർ 20 ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ഫോൺ .0495 2323962.

കൗൺസിലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മരുതോങ്കര മോഡൽ റസിഡൻഷ്യൽ (ഗേൾസ്) സ്കൂളിൽ സൈക്കോളജി/ സോഷ്യൽവർക്ക് / സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തിl പരിചയവുമുള്ളവരെ കൗൺസിലർമാരായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0495 2370379 2370657.

ഇംഗ്ലീഷ് ടീച്ചർ നിയമനം

ഗവ. വനിതാ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് മലാപ്പറമ്പിൽ ഒഴിവുളള ഇംഗ്ലീഷ് ടീച്ചർ (ഗസ്റ്റ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇംഗ്ലീഷിൽ ഒന്നാം ക്ലാസ്സോടെയുളള ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0495 2370714.

കുക്ക് നിയമനം

കോട്ടയം: സംസ്ഥാന ഭവന നിർമാണ ബോർഡിന് കീഴിൽ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വനിത ഹോസ്റ്റലിൽ കുക്കിനെ നിയമിക്കുന്നു. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 31നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2961775, 9496070741.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.