Sections

എന്യൂമറേറ്റർ, മൾട്ടിപർപ്പസ് വർക്കർ, ലക്ചറർ, അക്കൗണ്ടന്റ്, ജൂനിയർ റിസർച്ച് ഫെലോ, സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Tuesday, Oct 31, 2023
Reported By Admin
Job Offer

എന്യൂമറേറ്റർ നിയമനം

കണ്ണൂർ വിവര സഞ്ചയിക പദ്ധതിയുടെ ഭാഗമായി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ എന്യൂമറേറ്ററെ നിയമിക്കുന്നു. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ നവംബർ മൂന്നിനകം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2832055.

മൾട്ടിപർപ്പസ് വർക്കർ നിയമനം

നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ ഹെൽത്ത് ആൻഡ് വെൽനസ്സ് സെൻററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് നവംബർ രണ്ടിന് രാവിലെ 10.30 ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. പ്രായ പരിധി ഒക്ടോബർ 31ന് 40 വയസ്സ് കവിയരുത്. യോഗ്യത : ജിഎൻഎം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷൻറെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 0495 2923213

നിയമനം നടത്തുന്നു

വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്ക് കോളേജിൽ ജനറൽ ഡിപ്പാർട്മെൻറിൽ ലക്ചറർ മാത്തമാറ്റിക്സ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത : എം എസ് സി മാത്തമാറ്റിക്സ്, നെറ്റ് അഭിലഷണീയ യോഗ്യത ആയിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒന്നിന് രാവിലെ 10.30ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വാക്ക് ഇൻ ഇന്റർവ്യു

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ അക്കൗണ്ടന്റിന്റെ താൽക്കാലിക ഒഴിവുണ്ട്. ബി.കോം ഡിഗ്രിയും അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ/ റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒമ്പതിന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യുവിനായി ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ : 0495 2963695.

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 15 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

ജൂനിയർ റിസർച്ച്ഫെലോ

വിഴിഞ്ഞത്തെ കേന്ദ്രസമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ രണ്ട് ജൂനിയർ റിസർച്ച് ഫെലോയുടെയും രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224.

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനിയർ

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്)-ന്റെ താൽക്കാലിക ഒഴിവിൽ ദിവസ വേതാനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി-ടെക് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും, കടലിലും ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും, മെയിൻന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകൾ ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, മണക്കാട് പി.ഒ കമലേശ്വരം, തിരുവനന്തപുരം - 09 എന്ന വിലാത്തിൽ നവംബർ രണ്ടിനു വൈകിട്ട് അഞ്ചിനു ലഭിക്കത്തക്കവിധത്തിൽ തപാൽ മുഖേനയോ നരിട്ടോ അയക്കണം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ആത്മഹത്യാ പ്രതിരോധ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. അഭിമുഖം നവംബർ ഏഴിന് രാവിലെ 11.30ന് ചെറുവത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ. ഫോൺ 04672 999520.

ഡോക്ടർ ഒഴിവ്

ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. അപേക്ഷകർ എം.ബി.ബി.എസ് യോഗ്യതയുള്ളവരും ടി.സി.എം.സി രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. വാക്ക് ഇൻ ഇന്റർവ്യൂ നവംബർ ഒന്നിന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ. ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവരും നേരത്തെ അപേക്ഷ നൽകിയവരും അഭിമുഖത്തിന് വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0467 2203118.

അധ്യാപക ഒഴിവ്

മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബിക് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നവംബർ ഒന്നിന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം എത്തണം. ഫോൺ 9447621391.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.