- Trending Now:
ദേശീയപാത ആർബിട്രേഷൻ ഓഫീസിൽ ആർബിട്രേറ്റർ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് കരാർ നിയമനം നടത്തും. ലാൻഡ് റവന്യൂ വകുപ്പിൽ സേവനമനുഷ്ടിച്ചവരും ലാൻഡ് അക്വിസിഷൻ പ്രവർത്തനങ്ങളിൽ പ്രവർത്തനപരിചയം. ഉളളവരും ഡെപ്യൂട്ടികളക്ടർ തസ്തികയിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. സർവീസ് വിവരങ്ങൾ സംബന്ധിച്ച സാക്ഷ്യപത്രം, പ്രവൃത്തി പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം, നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷ ആർബിട്രേറ്റർ ആൻഡ് ജില്ലാകളക്ടർ, കലക്ടറേറ്റ് സിവിൽ സ്റ്റേഷൻ, കച്ചേരി.പി.ഒ, കൊല്ലം, പിൻ-691013 എന്ന വിലാസത്തിൽ ഡിസംബർ 27 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. മതിയായ രേഖകളില്ലാതേയോ, സമയപരിധി കഴിഞ്ഞോ, മെയിൽ മുഖേനയോ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷമാതൃകക്കും വിവരങ്ങൾക്കും kollam.nic.in ഫോൺ 0474 2793473.
മനയിൽകുളങ്ങര സർക്കാർ വനിത ഐ ടി ഐയിൽ ഡ്രസ്സ് മേക്കിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത : ഫാഷൻ ആൻഡ് അപ്പാരൽ ടെക്നോളജിയിൽ യു ജി സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിവോക്ക്/ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡ്രസ്സ് മേക്കിങ് / ഗാർമെന്റ് ഫാബ്രിക്കേറ്റിങ് ടെക്നോളജി/ കോസ്റ്റും ഡിസൈനിങ്ങിലുള്ള ഡിപ്ലോമയും(കുറഞ്ഞത് രണ്ട് വർഷം) ബന്ധപ്പെട്ട മേഖല രണ്ടുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡ്രസ്സ് മേക്കിങ് ട്രേഡിലുള്ള എൻ ടി സി/ എൻ എ സിയും ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 13 രാവിലെ 11ന് ഐ ടി ഐയിൽ എത്തണം. ഫോൺ 0474 2793714.
കോട്ടയം: കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 6238139057
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ മിഷൻ വാത്സല്യയുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ലീഗൽ കം പ്രൊബേഷൻ ഓഫീസർക്ക് എൽ.എൽ.ബി.യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം. സ്ത്രീകളെയും കുട്ടികളെയും കുറിച്ച് നല്ല ധാരണയും സംരക്ഷണ പ്രശ്നങ്ങളും അറിഞ്ഞിരിക്കണം. ഹോണറേറിയം 28,100 രൂപ. പ്രായപരിധി നവംബർ 30-ന് 40 വയസ് കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, ബയോഡേറ്റ, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ല ശിശു സംരക്ഷണ ഓഫീസർ, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോൺവന്റ് സ്ക്വയർ, ആലപ്പുഴ - ഒന്ന് എന്ന വിലാസത്തിൽ അപേക്ഷിക്കണം. മുമ്പ് ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നും പിരിച്ചുവിടപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല. ആലപ്പുഴ ജില്ല നിവാസികൾ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷകൾ ഡിസംബർ 21 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് 0477 2241644, www.wcd.kerala.gov.in.
ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിൽ ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ ഒഴിവുള്ള നഴ്സ്/ പാലിയേറ്റിവ് നഴ്സ് തസ്തികകളിൽ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. നഴ്സ് യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജി.എൻ.എം./ ബി.എസ്സി. നഴ്സിംഗ് സർട്ടിഫിക്കറ്റ്. പാലിയേറ്റിന് നഴ്സ്: സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ജി.എൻ.എം./ ബി.എസ്സി. നഴ്സിംഗ്, പാലിയേറ്റീവ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. പ്രായപരിധി: 18-50 വയസ്. താത്പര്യമുള്ളവർ ഡിസംബർ 22ന് രാവിലെ 10.30ന് അസ്സൽ രേഖകളുമായി ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ല മെഡിക്കൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് 0477 2262609.
വയനാട് ജില്ലയിലെ എൻ ഊരു ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി എൻ ഊരു ഗോത്രപൈതൃക ഗ്രാമം പദ്ധതിക്കു കീഴിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 18.
വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 614/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഡിസംബർ 13, 14 തീയതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റകമായി നിശ്ചിത സമയത്ത് ഹാജരാകണം. ഫോൺ: 0487 2327505.
വിദ്യാഭ്യാസ വകുപ്പിൽ സ്വീവിങ് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ 748/2021) തസ്തികയ്ക്ക് 2023 മെയ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഡിസംബർ 14, 15 തീയതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റകമായി നിശ്ചിത സമയത്ത് ഹാജരാകണം. ഫോൺ: 0487 2327505.
പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് താൽക്കാലിക ഒഴിവ്. ബോട്ടണി, ഫോറസ്ട്രി, എൻവയോൺമെന്റ് സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദവും വിത്ത് കൈകാര്യം ചെയ്യുന്നതിലും നഴ്സറി ടെക്നിക്കുകളിലും പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. താൽപര്യമുള്ളവർ ഡിസംബർ 11ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0487 2690100.
പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവ്. ബോട്ടണിയിൽ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ടാക്സോമോണിക് ആൻഡ് അനാട്ടമിക്കൽ പഠനങ്ങളിൽ പരിചയം അഭികാമ്യം. 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ ജനുവരി 3ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0487 2690100.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓവർസിയർ ഗ്രേഡ് 2 നെ നിയമിക്കുന്നു. യോഗ്യത - ഐടിഐ /ഐടിസി/ തത്തുല്യം (സിവിൽ എഞ്ചിനീയറിങ് രണ്ടുവർഷത്തെ കോഴ്സ്). പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ ഡിസംബർ 15 വൈകിട്ട് 4 വരെ സ്വീകരിക്കും. ഫോൺ: 0487 2262473.
ചാലക്കുടി ഗവ. ഐ ടി ഐ യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്റ്ററുടെ രണ്ട് ഒഴിവുണ്ട്. പി എസ് സി റൊട്ടേഷൻ അനുസരിച്ച് മുസ്ലിം, ജനറൽ വിഭാഗത്തിൽ നിന്നാണ് നിയമനം നടത്തുക. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ ടി സി/ എൻ എ സി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12ന് രാവിലെ 10.30 ന് ഐ ടി ഐ യിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ 0480 2701491.
തളിക്കുളം, മുല്ലശ്ശേരി, പഴയന്നൂർ ബ്ലോക്കുകളിൽ രാത്രി സമയങ്ങളിൽ അത്യാഹിത മൃഗചികിത്സാ സേവനം നൽകുന്നതിന് വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഡിസംബർ 12 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് രേഖകൾ സഹിതം പങ്കെടുക്കണം. ഫോൺ: 0487 2361216.
കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി തവനൂരിലെ പ്രിസിഷൻ ഫാമിങ് ഡെവലപ്മെന്റ് സെന്ററിലേക്ക് എൻജിനീയറിങ്, ഹോർട്ടികൾച്ചർ യങ്ങ് പ്രൊഫഷണൽ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത- യഥാക്രമം എം ടെക് (സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിങ്/ ഇറിഗേഷൻ ആൻഡ് ഡ്രെയിനേജ് എൻജിനീയറിങ്), എം എസ് സി (ഹോർട്ടികൾച്ചർ). വിശദവിജ്ഞാപനം www.kau.in ൽ ലഭിക്കും. താൽപര്യമുള്ളവർ ഡിസംബർ 14ന് രാവിലെ 10 ന് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ രേഖകളുമായി പങ്കെടുക്കണം. ഫോൺ: 0494 2686214.
ആലത്തൂർ താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക/കരാർ അടിസ്ഥാനത്തിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ ഇൻ ഇ.സി.ജി ആൻഡ് ഓഡിയാമെട്രിക് ടെക്നീഷ്യൻ കോഴ്സ്/ഡിപ്ലോമ ഇൻ കാർഡിയോ വസ്കുലർ ടെക്നീഷ്യൻ (ഡി.സി.വി.ടി) ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 45. താത്പര്യമുള്ളവർ അപേക്ഷകൾ എസ്.എസ്.എൽ.സി, പ്ലസ് ടു ബന്ധപ്പെട്ട യോഗ്യതാ രേഖകളുടെ പകർപ്പും പ്രവൃത്തി പരിചയ രേഖകൾ എന്നിവ സഹിതം ഡിസംബർ 15 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസിൽ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04922-224322.
വെണ്ണക്കര ഗവ ഹൈസ്കൂളിൽ ഫുൾടൈം മീനിയൽ(എഫ്.ടി.എം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ് പാസ്. താത്പര്യമുള്ളവർ ഡിസംബർ 12 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
അട്ടപ്പാടി ഗവ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (അരിത്മാറ്റിക് കം ഡ്രോയിങ്) തസ്തികയിൽ നിയമനം. ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബിരുദം/ത്രിവത്സര ഡിപ്ലോമ/എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവും അഭികാമ്യം. ഈഴവ സംവരണമുള്ള തസ്തികയിൽ അപേക്ഷകർ ഇല്ലാത്തപക്ഷം പൊതുവിഭാഗക്കാരെ പരിഗണിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി ഡിസംബർ 11ന് രാവിലെ 10.30 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9496292419.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ്/നൈറ്റ് വാച്ച്മാൻ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 18-50 നും മധ്യേ. വേതനം 21,175. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 18 നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491-2505204.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം.
കാസർഗോഡ് ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടിച്ചർ കന്നഡ (ജൂനിയർ) കാഴ്ച പരിമിതി വിഭാഗത്തിലും, ഹയർ സെക്കൻഡറി സ്കൂൾ ടിച്ചർ കന്നഡ (സീനിയർ) കേൾവി പരിമിതി വിഭാഗത്തിലും, ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഓരോ സ്ഥിര ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്റൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 14ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഓസി ഹാജരാക്കേണ്ടതാണ്. ഫോൺ : 0495 2376179.
നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബർ 18 ന് രാവിലെ 10.30ന് സൂപ്രണ്ട് ഓഫീസിൽ നടക്കും. പോസ്റ്റ് എം.എസ്.സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ/മെഡിക്കൽ ഫിസിക്സ്, അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ഇൻ റേഡിയോളജിക്കൽ/മെഡിക്കൽ ഫിസിക്സ്, റേഡിയേഷൻ തെറാപ്പി ഡിപ്പാർട്ട്മെന്റിൽ 12 മാസത്തെ ഇന്റേൺഷിപ്പ് എന്നിവയാണ് യോഗ്യത. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04935 296100.
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. ബിഡിഎസ് / എംഡിഎസ് യോഗ്യതയും യു.ജി/പി.ജി കേരള ഡെന്റൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (SSLC, UG/PG മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 15ന് രാവിലെ 10.45ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.