- Trending Now:
പത്തനംതിട്ട: ജില്ലയിൽ ഒഴിവുള്ള നാലു ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ഥലങ്ങളുടെ പേര് ചുവടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റിൽ. കരിയിലമുക്ക് ജംഗ്ഷൻ (കോയിപ്രം), ചേർതോട് ജംഗ്ഷൻ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷൻ (തിരുവല്ല നഗരസഭ), പാലച്ചുവട് ജംഗ്ഷൻ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 18 മുതൽ 50വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഓൺലൈനിലൂടെ ഡയറക്ടർ അക്ഷയ, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബർ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലൻ പാർക്കിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ ഓഫീസ്, ഹെലൻ പാർക്ക്, പത്തനംതിട്ട-689645) തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0468 2322706.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.