Sections

സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കാൻ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Wednesday, Jul 17, 2024
Reported By Admin
Startup Loans

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ.ബി.സി വിഭാഗക്കാരായ പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കാൻ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ അധികരിക്കാത്ത ഒ.ബി.സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകർ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആർക്, വെറ്റിനറി സയൻസ്, ബി.എസ്.സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്നോളജി, ബിസിഎ, എൽഎൽബി, എംബിഎ, ഫുഡ് ടെക്നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി വിജയകരമായി പൂർത്തികരിച്ചവരായിരിക്കണം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവർ കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം നൽകണം. കൂടുതൽ വിവരങ്ങൾ www.ksbcdc.com ൽ ലഭിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.