Sections

റേഷൻ കടക്ക് സ്ഥിരലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Saturday, Jan 27, 2024
Reported By Admin
Ration Shop Licensee

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഊരക്കനാട് 1526169 നമ്പർ റേഷൻ കടക്ക് സ്ഥിരലൈസൻസിയെ നിയമിക്കുന്നതിന് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വ്യക്തികൾ, സഹകരണ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 22ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ കളക്ട്രേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിൽ നൽകാം. www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷാഫോം ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2560371.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.