Sections

ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, May 25, 2024
Reported By Admin
Job Offer

ഗസ്റ്റ് അധ്യാപക നിയമനം

പട്ടാമ്പി സർക്കാർ സംസ്കൃത കോളെജിൽ 2024-25 അധ്യന വർഷത്തിൽ ബോട്ടണി വിഷയത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂർ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം മെയ് 28ന് രാവിലെ പത്തിന് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2212223.

താത്ക്കാലിക ഒഴിവ്

മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളെജിൽ അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ താത്ക്കാലിക ഒഴിവ്. താത്പര്യമുള്ളവർ മെയ് 29, 30 തിയതികളിൽ രാവിലെ 9.30 ന് കോളെജ് ഓഫീസിൽ എത്തണം. ഫോൺ- 8547005077.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.