Sections

അതിഥി അധ്യാപക നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, May 07, 2024
Reported By Admin
Job Offer

ഉദുമ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. അതാത് വിഷയങ്ങളിൽ 55ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബീരുദമാണ് യോഗ്യത. നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 17ന് വൈകിട്ട് മൂന്ന് മണിക്കകം നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷാ ഫോറം കോളേജ് ഓഫീസിലും gascuduma.ac.in ലും ലഭിക്കും. ഫോൺ: 9188900216.

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഇംഗ്ലീഷ്, ഫൗണ്ടേഷൻ ഓഫ് എജുക്കേഷൻ, പെർഫോമിങ് ആർട്സ്, ഫൈൻ ആർട്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. (www.collegiateedu.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യാം). ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (ഒ ബി സി - നോൺക്രിമിലയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി) എം എഡും നെറ്റ് / പി എച്ച് ഡിയും ഉണ്ടായിരിക്കണം. നെറ്റ് / പി എച്ച് ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.

താൽപര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 22ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0490 2320227, 9567239932.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.