Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Sep 11, 2023
Reported By Admin
Job Offer

കെമിസ്ട്രി അധ്യാപക ഒഴിവ്

ചിറ്റൂർ ഗവ.കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്ക് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 11 ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 8078042347.

മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്കായി മൈക്രോ സംരംഭ കൺസൽട്ടന്റുമാരെ നിയമിക്കുന്നു. പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരും കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ളവരും 25 നും 45 നും ഇടയിൽ പ്രായമുള്ളവരുമായ കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായവർ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ സെപ്റ്റംബർ 11 ന് വൈകുന്നേരം അഞ്ചിന് മുൻപായി നൽകണമെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.

ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്

പാലക്കാട് ഗവ:ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ് ഇൻസ്ട്രക്ടർ (ആർ ആൻഡ് എസി) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ/ടി.എച്ച്.എസ്.എൽ.സി യാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് രാവിലെ 10 ന് ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9447522338.

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ (ഫൗണ്ടറി, പ്ലംബിംഗ്, സ്മിത്തി) എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തിൽ ഐ.ടി.ഐ, ടി.എച്ച്.എസ്.എൽ.സി തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ്റ്റംബർ 15 ന് രാവിലെ 10 ന് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ: 04884 254484.

അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമനത്തിന് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ സെപ്റ്റംബർ 14 രാവിലെ 10 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസലും, പകർപ്പും )നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).

ഓഫീസ് സെക്രട്ടറി താൽക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ ഡി.പി.എം.എസ്.യു ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലെ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും അഞ്ചു വർഷത്തിൽ കുറയാത്ത ഓഫീസ് പ്രവർത്തി പരിചയവുമാണ് യോഗ്യത. സർക്കാർ വകുപ്പുകളിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്ന് റിട്ടയർ ചെയ്തവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 40 വയസ്സ്. സർക്കാർ വകുപ്പുകളിൽ നിന്ന് റിട്ടയർ ചെയ്തവരുടെ പ്രായപരിധി 57 വയസ്സ്. അപേക്ഷ സമർപ്പിക്കുന്നവർ ജനന തീയതി, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും സമർപ്പിക്കണം. അപേക്ഷകൾ സെപ്റ്റംബർ 21 ന് വൈകീട്ട് 5 നകം തൃശ്ശൂർ ആരോഗ്യ കേരളം ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.