Sections

താത്കാലിക നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Apr 11, 2023
Reported By Admin
Job Offer

താത്കാലിക നിയമനം - അപേക്ഷകൾ ക്ഷണിച്ചു


ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ മെക്കാനിക്ക് ഡീസൽ (എം ഡി), ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം മെയിന്റനൻസ് (ഐ സി ടി എസ് എം ) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അപേക്ഷകർ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവർത്തിപരിചയം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയം / ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉള്ളവരായിരിക്കണം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഏപ്രിൽ 12ന് ഉച്ചക്ക് 2.30 ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04962631129, 9387048709.

ആംബുലൻസ് ഡ്രൈവർ നിയമനം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എച്ച്.എം.സി വഴിയാണ് നിയമനം. പ്രതിദിന വേതനം 583 രൂപ. ഡ്രൈവിംഗ് ലൈസൻസ് (ഹെവി), അഞ്ച് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഏപ്രിൽ 19 മൂന്ന് മണിയ്ക്കകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഏപ്രിൽ 20, 2 മണി മുതലാണ് ഇന്റർവ്യൂ

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ സർക്കാർ ഐ ടി ഐയിൽ ടി പി ഇ എസ് (ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റം) ട്രേഡിൽ ജനറൽ വിഭാഗത്തിൽ (ഒ സി) ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി പി ഇ എസ് ട്രേഡിലെ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ ടി സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ഏപ്രിൽ 13ന് രാവിലെ 10.30ന് നടത്തും. യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാകണം. ഫോൺ: 0470 2622391.

ഫിനാൻസ് -മാർക്കറ്റിങ് മാനേജർ നിയമനം

സംസ്ഥാന പൗൾട്രി വികസന കോർപറേഷനിൽ (കെപ്കോയിൽ) ഫിനാൻസ് മാനേജർ, മാർക്കറ്റിങ് മാനേജർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിവരങ്ങൾക്ക് www.kepco.co.in, www.kepconews.blogspot.com സൈറ്റുകൾ സന്ദർശിക്കുക. വിശദമായ ബയോഡേറ്റ സഹിതം ഏപ്രിൽ 24ന് വൈകിട്ട് നാലിനകം 'ഡയറക്ടർ, സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ലിമിറ്റഡ്, റ്റി സി 30/697, പേട്ട, തിരുവനന്തപുരം - 695024' മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2478585, 2468585, 2477676.

ഗസ്റ്റ് അധ്യാപക ഒഴിവ്

പുനലൂർ കുര്യോട്ടുമല അയ്യങ്കാളി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഏപ്രിൽ 17, 18, 19, 20, 24 തീയതികളിൽ രാവിലെ 10 ന് യഥാക്രമം ഫിസിക്കൽ എജ്യൂക്കേഷൻ, സംസ്കൃതം, കൊമേഴ്സ്, ഡാറ്റ സയൻസ്, മലയാളം വിഷയങ്ങൾക്കും ഏപ്രിൽ 17, 18, 20, 24 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി, ജേണലിസം, ഫിസിക്സ് വിഷയങ്ങൾക്കുമാണ് അഭിമുഖം. കൊല്ലം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കാം. ഫോൺ 8606144316, 8089710564.

ഡെപ്യൂട്ടേഷൻ

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജൻഡർ പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള എൻ.ഒ.സി സഹിതം www.genderpark.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി - മെയ് 10.

സീനിയർ റസിഡന്റ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ അനസ്തേഷ്യോളജി വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം.ഡി/ടിസി രജിസ്ട്രേഷൻ. വേതനം 70,000, ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 18ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം ഒമ്പതു മുതൽ 10 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04842754000.

വാക് ഇൻ ഇന്റർവ്യൂ

തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേപ്പറേറ്റർ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിഞ്ജാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവർക്ക് മുൻഗണന. പ്രായപരിധി 20-35, പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവർ ഏപ്രിൽ 17ന് രാവിലെ 11ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇന്റർവ്യൂവിന് സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക നിയമനം

കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) സ്ഥാപനത്തിൽ മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമ/ഡിഗ്രിയും മേഖലയിൽ രണ്ട് വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11ന് രാവിലെ 11ന് എ.വി.ടി.എസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ 8089789828 , 0484-2557275.

അങ്കണവാടികളിലെ വർക്കർ അപേക്ഷ ക്ഷണിച്ചു

ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് ഉത്തരവുകൾക്കു വിധേയമായി നിയമനം നടത്തുന്നതിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരും സേവന തൽപരരുമായ മികച്ച ശാരീരിക മാനസിക ക്ഷമതയുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01/01/2023 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവർക്ക് 3 വർഷത്തെ വയസിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവർത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി വർഷത്തെ വയസിളവുണ്ട്. അങ്കണവാടി വർക്കർ തസ്തകയിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത എസ് എസ് എൽ സി പാസായിരിക്കണം. എന്നാൽ പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായവരില്ലാതെ വന്നാൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗ്ഗ വിഭാഗക്കാരുടെ അഭാവത്തിൽ അതേ വിഭാഗത്തിൽ നിന്നും 8-ാം ക്ളാസ്സ് പാസായവരെയും പരിഗണിക്കം. കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. വിളിക്കേണ്ട നമ്പർ 9188959730, 0484 2786680. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, സമയം ഏപ്രിൽ 20. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം - ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണൽ, പഴയ പഞ്ചായത്ത് കാര്യാലയം, തിരുവാങ്കുളം പി.ഒ, 682305, എറണാകുളം.

അപേക്ഷ ക്ഷണിച്ചു

ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്സ് പേഴ്സൺമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, ബി.ടെക് (സിവിൽ, എൻവിയോൺമെന്റ്) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 19 ന് മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും dsmernakulam@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് 04842428701 എന്ന നമ്പറിൽ ബന്ധപ്പെടുക. എറണാകുളം ജില്ലയിൽ ഉള്ളവർക്കായിരിക്കും മുൻഗണന.

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൻറെ പരിധിയിലുള്ള ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതാത് പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം .അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഏപ്രിൽ 27 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൽ അറിയാം . ഫോൺ നമ്പർ 0485 2810018.

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൽ വരുന്ന വരന്തരപ്പിള്ളി പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് സ്ഥിര - താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 29. ഫോൺ: 0480 2727990

അക്കൗണ്ടൻറ് ഒഴിവ്

കൊടകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിൽ നിയമനത്തിന് എസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സർക്കാർ അംഗീകൃതസ്ഥാപനത്തിൽ നിന്നുള്ള ബികോം, പിജിഡിസിഎ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.