Sections

വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, May 31, 2023
Reported By Admin
Job Offer

അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ എച്ച്.എസ്.എ മലയാളം (പാർട്ട് ടൈം) തസ്തികകയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 5 ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 220147.

കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എൽ.പി.എസ്.എ, എൽ.പി അറബിക്, യു.പി ഹിന്ദി, യു.പി.എസ്.എ, എച്ച്.എസ്.ടി അറബിക്, എച്ച്.എസ്.ടി ഗണിതം എന്നീ ഒഴിവുകളിലേക്ക് ജൂൺ ഒന്നിന് ഉച്ചയ്ക്ക് 2 ന് സ്ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തും. യോഗ്യതയുള്ളവർ രേഖകളുമായി പങ്കെടുക്കണം.

നൈറ്റ് വാച്ച്മാൻ കൂടിക്കാഴ്ച

മാനന്തവാടി ഗവ. കോളജിലെ ഹോസ്റ്റലുകളിൽ നൈറ്റ് വാച്ച്മാൻമാരുടെ 2 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 6 ന് ഉച്ചയ്ക്ക് 2 ന് കോളജിൽ നടക്കും. എക്സ് സർവീസ്മെൻ വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾ എക്സ് സർവീസ്മെൻ ആണെന്ന് തെളിയിക്കുന്ന രഖകളുമായി കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോൺ: 04935 240351.

ഹൈസ്ക്കൂൾ അധ്യാപക അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അധ്യാപക (ഇംഗ്ലീഷ് കാറ്റഗറിനം. 254/21) അഭിമുഖം ജൂൺ 7, 8, 9 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വയനാട് ജില്ലാ ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലിൽ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോയും, ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകർപ്പും, ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും, അസ്സൽ തിരിച്ചറിയൽ കാർഡും സഹിതം എത്തിച്ചേരണം.

അങ്കണവാടി ഹെൽപ്പർ നിയമനം

കോട്ടയം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കടുത്തുരുത്തി ഐ. സി. ഡി. എസ് പ്രോജകട് ഓഫീസിന്റെ പരിധിയിലുള്ള കല്ലറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്കും കല്ലറ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂൺ 14നകം അപേക്ഷിക്കണം.ഫോൺ :88959698, 9495386469

അധ്യാപക നിയമനം

കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. ടി.ടി.സി/ഡി. എഡും കെ ടെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ അഞ്ചിന് രാവിലെ 11.30 ന് അസർ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിലെത്തണം. വിശദവിവരത്തിന് ഫോൺ : 9496265706

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കേരള നഴ്സ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിന്റെയോ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയോ അംഗീകാരമുള്ള ആക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. 18 മുതൽ 44 വയസു വരെയാണ് പ്രായപരിധി. 13,000 രൂപ ഹോണറേറിയമായി ലഭിക്കും. യോഗ്യരായ പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ പട്ടികജാതി/ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ജൂൺ 5 രാവിലെ 11ന് സ്കൂളിൽ ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2597900, 9495833938

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

കോന്നി അഡീഷണൽ ഐ.സി.ഡി.എ.സ് പ്രോജെക്ട് പരിധിയിലെ പ്രമാടം ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പെർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വർക്കർ യോഗ്യത- എസ്എസ്എൽസി പാസാകണം.ഹെൽപ്പർ യോഗ്യത- എസ്എസ്എൽസി പാസാകാൻ പാടില്ല. പ്രായം - 01.01.2023 ന് 18 നും 46 നും മധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15. ഫോൺ: 0468 2333037.

അഭിമുഖം ജൂൺ ഒന്നിന്

തേക്കുതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം (ജൂനിയർ), കെമിസ്ട്രി (സീനിയർ) തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസിൽ ഹാജരാകണം. ഇ-മെയിൽ : ghsstkd3078@gmail.com

വാക് ഇൻ ഇന്റർവ്യു

അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യു നടത്തും. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ, ഡ്രാഫ്റ്റ്മാൻ ഗ്രേഡ് 2 മെക്കാനിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം ജൂൺ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006481

സെക്യൂരിറ്റി ഗാർഡ്

നെയ്യാർഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) ൽ സെക്യൂരിറ്റി ഗാർഡിന്റെ (എക്സ് സർവീസ് മെൻ) താത്കാലിക ഒഴിവുണ്ട് ജൂൺ അഞ്ചിന് രാവിലെ 10.30ന് കിക്മ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.