Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താത്കാലിക നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Sep 09, 2023
Reported By Admin
Job Offer

മെഡിക്കൽ ഓഫീസർ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 41,000/- രൂപ. അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 - 2325824.

വെറ്ററിനറി ഡോക്ടർ,പാരാവെറ്റ് താൽക്കാലിക ഒഴിവ്

പഴയന്നൂർ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാ സേവനം നൽകുന്നതിന് ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. തൊണ്ണൂറിൽ കുറഞ്ഞ ദിവസത്തേക്ക് ആയിരിക്കും നിയമനം. വെറ്ററിനറി സർജൻ യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. പാരാവെറ്റ് യോഗ്യത : വിഎച്ച്എസ്ഇ പാസായവരും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നിന്നും വെറ്ററിനറി ലാബോറട്ടറി ടെക്നിക്സ് ഫാർമസി ആൻഡ് നഴ്സിങ്ങിൽ സ്റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ വിഎച്ച്എസ്ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് / വിഎച്ച്എസ്ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ എസ് ക്യു എഫ് ) ബേസ്ഡ് കോഴ്സ് ഇൻ ഡയറി ഫാർമർ എന്റർപ്രണർ (ഡി എഫ് ഇ )/ സ്മാൾ പോൾട്രി ഫാർമർ എന്നീ യോഗ്യതയുള്ളവരെയും പരിഗണിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നു. താല്പര്യമുള്ളവർ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സെപ്റ്റംബർ 11ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0487 2361216.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.

മേട്രൺ ഒഴിവ്

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04842369059.

നിഷ്-ൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെന്റർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിന്റെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലകചറർമാരെ നിയമിക്കുന്നു. ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഡെപ്യുട്ടേഷൻ ഒഴിവ്

കേരള വനിത കമ്മിഷനിൽ നിലവിലുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിത കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പിഎംജി, പട്ടം പിഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 25ന് അകം ലഭിക്കണം.

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കീറ്റ്സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താത്കാലിക തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത 60 ശതമാനം മാർക്കോടെ എം.എ ഇംഗ്ലീഷ്/ ഇംഗ്ലീഷ് ലിറ്ററേച്ചർ (ഫുൾടൈം), യൂ.ജി.സി നെറ്റ്/ ജെ.ആർ.എഫ്, മികച്ച അക്കാദമിക് നിലവാരം, പോസ്റ്റ് - 1. പ്രായപരിധി 01.01.2023 ന് 40 വയസ് കവിയാൻ പാടില്ല. യോഗ്യതകൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 13 നു മുമ്പായി അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707.

15 പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ

കേരള പബ്ലിക്ക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, മലബാർ സിമന്റ്സ് ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് മിനറൽസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കാഷ്യൂ വർക്കേഴ്സ് അപ്പെക്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡ്, ആട്ടോകാസ്റ്റ് ലിമിറ്റഡ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്കോ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കെമിസ്ട്രി അധ്യാപക ഒഴിവ്

ചിറ്റൂർ ഗവ.കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്ക് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 11 ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 8078042347.

ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്

പാലക്കാട് ഗവ:ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ് ഇൻസ്ട്രക്ടർ (ആർ ആൻഡ് എസി) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ/ടി.എച്ച്.എസ്.എൽ.സി യാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് രാവിലെ 10 ന് ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9447522338.

മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്കായി മൈക്രോ സംരംഭ കൺസൽട്ടന്റുമാരെ നിയമിക്കുന്നു. പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരും കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ളവരും 25 നും 45 നും ഇടയിൽ പ്രായമുള്ളവരുമായ കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായവർ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ സെപ്റ്റംബർ 11 ന് വൈകുന്നേരം അഞ്ചിന് മുൻപായി നൽകണമെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.

ഓവർസീയർ നിയമനം

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ നിലവിൽ ഒഴിവുള്ള ഓവർസീയർ തസ്തികയിലേക്ക് പട്ടികവർഗ്ഗക്കാരായ അപേക്ഷകരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ സിവിൽ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുള്ള അപേക്ഷകർ പട്ടികവർഗ്ഗക്കാരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന മസർട്ടിഫിക്കറ്റും സഹിതം സെപ്തംബർ 26 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ 04935 230325.

മെഡിക്കൽ ഓഫീസർ നിയമനം

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നഗരസഭ നടപ്പാക്കുന്ന സായാഹ്ന ഒ.പിയിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 12 നകം ഗവ.ജനറൽ ആശുപത്രിയിൽ അപേക്ഷ നൽകണം. സെപ്തംബർ 13 ന് ഉച്ചക്ക് 2.30 ന് കൂടിക്കാഴ്ച്ച നടക്കും. ഫോൺ: 04936 206 768.

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫൈൻ ആർട്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെർഫോമിങ്ങ് ആർട്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ടവിഷയത്തിൽ പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 11 ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 9846717461.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.