Sections

കേരള സർക്കാരിന്റെ കീഴിലെ വിവിധ സ്ഥാപനങ്ങളിൽ താത്കാലിക നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Sep 08, 2023
Reported By Admin
Job Offer

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര, കുളത്തൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിന്റെ അനുബന്ധ സ്ഥാപനങ്ങളായി പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററുകളിൽ താൽക്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി അധ്യാപനത്തിന് അർഹരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി സെപ്റ്റംബർ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര കുളത്തൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ കാര്യാലയത്തിൽ നടക്കുന്ന ആഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 04712210671, 9400006461.

ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് നിയമനം

പാലക്കാട് ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്കാലിക/കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനം. ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നീഷ്യൻ/ബി.എസ്.സി-എം.എൽ.ടി കോഴ്സ് സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവരായിരിക്കണം. ലാബ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.സി-എം.എൽ.ടി യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളഭാഷാ പ്രാവീണ്യവും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35. താത്പര്യമുള്ളവർ സെപ്റ്റംബർ 18 ന് രാവിലെ 11 ന് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ടിന് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അഭിമുഖം നടക്കും. പങ്കെടുക്കുന്നവർ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ആധാർ കാർഡും സഹിതം സൂപ്രണ്ടിന്റെ ചേംബറിൽ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2530013.

അപേക്ഷ ക്ഷണിച്ചു

തുറവൂർ ബ്ലോക്കിൽ പ്രവർത്തിക്കുന്ന കൊച്ചിൻ നട്മഗ് (COCHIN NUTMEG) ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 നും 35 നും മധ്യേ പ്രായമുള്ള എം ബി എ / അഗ്രി ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ നിർബന്ധിത യോഗ്യതയുള്ള ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പ്രവർത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ബയോഡാറ്റയോടൊപ്പം cochinnutmeg@gmail.com, Copyto(CC)- kjoseabisma@gmail.com& fpopmukerala@gmail.com എന്ന ഇമെയിൽ വിലാസങ്ങളിൽ സെപ്റ്റംബർ 28നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് FPOS Govt.of Kerala എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.ഫോൺ: 9207413470.

വാക് ഇൻ ഇന്റർവ്യൂ

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡമിക് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് സെല്ലിന്റെ പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. നിയമന കാലാവധി ആറ് മാസം. ബിരുദം, ഒരു വർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമ, എംഎസ് വേഡ്, എം.എസ് എക്സൽ എന്നിവയിൽ പ്രവൃത്തിപരിചയം, ആയവിനിമയ മികവ്, ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് ആൻഡ് വേഡ് പ്രോസസിംങ്ങിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. മെഡിക്കൽ ഫീൽഡിൽ പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം സെപ്റ്റംബർ 20 ന് രാവിലെ 10 മണിക്ക് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിലെ അക്കാദമിക് ബ്ലോക്കിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സെപ്റ്റംബർ 12 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, ഒരുവർഷത്തെ ഇന്റേൺഷിപ്പ്, ടി.സി.എം.സി അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷൻ എന്നീ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാർക്ക് ലിസ്റ്റുകൾ, എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷൻ അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ സെപ്റ്റംബർ 12 ന് 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-233076.

അധ്യാപക ഒഴിവ്

ടൂറിസം വകുപ്പിന് കീഴിൽ തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതന വ്യവസ്ഥയിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 224601.

വാക്ക് ഇൻ ഇന്റർവ്യൂ

കട്ടപ്പന നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിലവിലുള്ള ഓവർസിയറുടെ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 12 ന് പകൽ 11 മണിക്ക് നഗരസഭ ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, ഐ. ടി.ഐ. ജോലിയിൽ മുൻപരിചയം ഉള്ളവർക്കും കട്ടപ്പന നഗരസഭാപരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കും. യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്ഥിരതാസമസ സർട്ടിഫിക്കറ്റുകളും അഭിമുഖത്തിന് വരുമ്പോൾ ഹാജരാക്കണം.

അഭിമുഖം

ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് ടെക്നീഷ്യൻ/എക്കോ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വർഷത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ നാല് വർഷം ഡിഗ്രി കോഴ്സ് ) അല്ലെങ്കിൽ ഡി സി വി റ്റിയും രണ്ടുവർഷ പ്രവർത്തിപരിചയവും, സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിലിൽ നിന്നുള്ള സ്ഥിര രജിസ്ട്രേഷൻ. പ്രായപരിധി 25-40. യോഗ്യത, പ്രായം, പ്രവർത്തിപരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 15 ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എഴുത്തുപരീക്ഷ/അഭിമുഖത്തിന് എത്തണം. ഫോൺ -0474 2742004.

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ പോളിടെക്നിക് കോളേജിലേക്ക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ ട്രേഡ്സ്മാൻ ( ഇലക്ട്രോണിക്സ് ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പ്രസ്തുത വിഷയത്തിൽ ടി എച്ച് എസ്എൽ സി / ഐ ടി ഐ / തത്തുല്യ യോഗ്യത / ഡിപ്ലോമ. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്ന് (സെപ്റ്റംബർ എട്ട്) രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ - 04884 254484.

ലിഫ്റ്റ് ഓപ്പറേറ്റർ

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ആറു മാസമെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററായി പ്രവൃത്തി പരിചയം വേണം. 01.01.2023ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം) ആയിരിക്കണം പ്രായം. 25100-57900 രൂപയാണ് വേതനം. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 21ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.