- Trending Now:
എൻ എച്ച് എമ്മിന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം ബി ബി എസും ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് കണ്ണൂർ എൻഎച്ച്എം ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2709920.
പിണറായി സി എച്ച് സിയിൽ എൽ എസ് ജി ഡി സ്കീമിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യതയുള്ളവർ സെപ്റ്റംബർ ഏഴിന് പകൽ 12 മണിക്ക് സി എച്ച് സിയിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0490 2382710.
ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ കെട്ടിട നികുതി പുതുക്കുന്നതിനും കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ സഞ്ചയ സോഫ്റ്റ് വെയറിൽ ചേർക്കുന്നതിനും വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി താത്ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐ.റ്റി.ഐ. ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.റ്റി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ 15ന് വൈകിട്ട് 4നകം വിശദമായ ബയോഡാറ്റ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകണം. പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുളളവർക്ക് മുൻഗണന നൽകും. ഫോൺ: 0477-2258030.
കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി ഗണിതം, എച്ച് എസ് ടി അറബിക് (പാർട്ട് ടൈം) എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2765764, 9496431428.
പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ-ക്രിമിനൽ കോടതികളിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും വിരമിച്ചർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഫോട്ടോ പതിച്ച പൂർണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം വിലാസത്തിൽ സെപ്റ്റംബർ 15 നകം സമർപ്പിക്കണം.
വള്ളിക്കീഴ് സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ഹയർസെക്കന്ററി ഫിസിക്സ് (സീനിയർ), സോഷ്യോളജി (ജൂനിയർ) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ എട്ട് ഉച്ചയ്ക്ക് രണ്ടിന് നടത്തും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് സെപ്തംബർ എട്ടിന് രാവിലെ 10.30 ന് അഭിമുഖം നടത്തും. താത്പര്യമുളളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10.30 ന് അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഹാജരാകണം. ഈ വിഷയത്തിലുളള ഒന്നാം ക്ലാസ് ബി ടെക് ബിരുദമാണ് കുറഞ്ഞ യോഗ്യത. എം ടെക്, അധ്യാപന പരിചയം എന്നിവ ഉളളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എഐസിടിഇ പ്രകാരമുളള യോഗ്യതകൾ ഉണ്ടായിരിക്കണം. ഫോൺ : 04734 231776.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫിറ്റ്നസ് സെന്റർ ട്രെയിനറുടെ ഒഴിവ്. കേന്ദ്ര സ്പോർട്സ് അതോറിറ്റിയിൽ നിന്നും ഫിറ്റ്നസ് ട്രെയിനിങ് യോഗ്യതയോ അംഗീകൃത സർവകലാശാലയിൽനിന്നും ഫിറ്റ്നസിൽ ഡിപ്ലോമ യോഗ്യതയോ ഉള്ള 18 നും 41 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി അതത് എംപ്ലോയ്മെന്റ് എക്സേഞ്ചുകളിൽ സെപ്റ്റംബർ ഒൻപതിനകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505204
ആലപ്പുഴ: സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ- ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക്, എം.ബി.എ. യോഗ്യതയുളളവർക്ക് മുൻഗണന. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12-ന് രാവിലെ 10-ന് കിക്മ ക്യാമ്പസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 9447002106, 9288130094
ആലപ്പുഴ: ഗവൺമെന്റ് നഴ്സിംഗ് കോളജിൽ 2023- 2024 അധ്യായന വർഷം ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒമ്പത് ഒഴിവാണുള്ളത്. പ്രതിമാസം 20,500 രൂപ സ്റ്റൈപന്റ് ലഭിക്കും. എം.എസ്സി നഴ്സിങ്, കെ.എൻ.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. 40 വയസ് കവിയരുത്. എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസ്യത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ 11-ന് ആലപ്പുഴ ഗവ. നഴ്സിംഗ് കോളേജിൽ അഭിമുഖത്തിനായി എത്തണം.
നെരുവമ്പ്രം ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ ഓട്ടോമൊബൈൽ (ഫോർ വീലർ സർവ്വീസ് ടെക്നീഷ്യൻ), ഫിസിക്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. യോഗ്യത: ഓട്ടോമൊബൈൽ - ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം. ഫിസിക്സ് - ഫിസിക്സ് വിഷയത്തിൽ എം എസ് സി, ബി എഡ്, സെറ്റ്. താൽപര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9744267674.
വൈത്തിരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം പാർട്ട് ടൈം) തസ്തികയിൽ നിയമനം നടത്തുന്നു. സെപ്തംബർ 7 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോൺ: 04936 255618. കോളേരി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നാളെ (ചൊവ്വ) രാവിലെ 11.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 6238890766.
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി സെപ്തംബർ 7 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.
സമഗ്ര ശിക്ഷ കേരളം, വയനാട് ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലെ 3 ബി.ആർ.സികളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും അതേ വിഷയത്തിൽ ബി.എഡും ഉണ്ടായിരിക്കണം. അധിക യോഗ്യത അഭിലഷണീയം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയും കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഓഫീസിൽ സെപ്തംബർ 11 നകം നൽകണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. സെപ്തംബർ 14 ന് കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 04936 203338.
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന. അഭിമുഖം 2023 . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9447002106, 9288130094
ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2433176
ജില്ലയിൽ ചേളന്നൂർ, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തല്പരരായ വെറ്ററിനറി ഡോക്ടർമാർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ ഏഴിന് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.