- Trending Now:
തിരുവനന്തപുരം കരിക്കകം സർക്കാർ ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 28 രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഎഫ്ആർഐ) രജിസ്ട്രാർ തസ്തികയിലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 55 വയസ്സ് കവിയരുത്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം, കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 വർഷത്തെ സേവന പരിചയം (10 വർഷം മുതിർന്ന തസ്തികയിൽ) എന്നിവയാണ് അടിസ്ഥാന യോഗ്യത. അഞ്ചു വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുന്നത് പരിഗണിക്കും. അപേക്ഷാഫോമും വിശദാംശങ്ങളും www.kfri.orgൽ ലഭിക്കും.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു കാത്ത്ലാബ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയൻസ്, ബാച്ച്ലർ ഓഫ് കാർഡിയോവാസ്കുലർ ടെക്നോളജിയിൽ (BCVT) ബിരുദം, ബിവിസിടി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കാർഡിയോവാസ്കുലർ ഡിപ്ലോമ (DCVT) ഉള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും. എക്കോ കാർഡിയോഗ്രാഫി ചെയ്യുന്നതിൽ കഴിവുള്ളവരായിരിക്കണം. പ്രായപരിധി 20-36. താത്പപര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മാർച്ച് ആറിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ പകൽ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം.. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും.
കേരള ലളിതകലാ അക്കാദമിയുടെ തൃശൂർ ഹെഡ് ഓഫീസിൽ ഒരു യു.ഡി.ക്ലാർക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന യു.ഡി.ക്ലാർക്കുമാർക്കും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സർവ്വീസും ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് യോഗ്യത നേടിയവരുമായ എൽ.ഡി.ക്ലർക്കുമാർക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകൾ സ്ഥാപനമേധാവി മുഖേനമാർച്ച് 7നകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂർ-680020 എന്ന വിലാസത്തിൽ ലഭിക്കണം.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ നിയമിക്കപ്പെടുന്നതിന് മാർച്ച് 10ന് രാവിലെ 10.30ന് വാക്-ഇൻ-ഇന്റർവ്യു നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പുതുതായി തുടങ്ങുന്ന പ്രൊജക്റ്റിലേക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) സീനിയർ പ്രൊജക്റ്റ് അസോസിയേറ്റ്, പ്രൊജക്റ്റ് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. നിയമന കാലാവധി നീളാൻ സാധ്യതയുണ്ട്. സോഷ്യൽ സയൻസിൽ പി.ജി, പ്രവൃത്തിപരിചയം, ഗവേഷണോപാധികളെക്കുറിച്ചുള്ള അറിവ്, വേർഡ്/ഡാറ്റ പ്രൊസസിംഗ് സോഫ്റ്റ്വെയറിനെക്കുറിച്ചുള്ള അറിവ് എന്നിവയാണ് യോഗ്യതകൾ. പ്രൊജക്റ്റുകൾ, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് എന്നിവ അധിക യോഗ്യതയാണ്. ഇംഗ്ലീഷിലും മലയാളത്തിലും നന്നായി എഴുതാൻ കഴിയണം. യാത്ര ചെയ്യാനും പുതിയ വിഷയങ്ങൾ പഠിക്കാനും താൽപര്യമുള്ള ആളായിരിക്കണം. 2023 മാർച്ച് ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം പ്രായം. സീനിയർ പ്രൊജക്റ്റ് അസോസിയേറ്റിന് 35,000 രൂപയും പ്രൊജക്റ്റ് അസോസിയേറ്റിന് 25,000 രൂപയുമായിരിക്കും പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ prarecruitmentimg@gmail.com എന്ന ഇ-മെയിലിലേക്ക് മാർച്ച് 9ന് മുൻപ് റെസ്യൂമെ അയക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായി മാർച്ച് 15ന് IMG യിൽ വെച്ച് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.