- Trending Now:
ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയിലേക്ക് ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബാച്ചിലർ ഓഫ് ഫാർമസി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഫാർമസി, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഉള്ളവർക്കും തദ്ദേശിയർക്കും മുൻഗണന. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 29ന് (ബുധൻ) 12 മണിക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽവെച്ച് നടത്തുന്ന അഭിമുഖത്തിൽ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാകണം. ഫോൺ - 04869 244019.
ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഫോർ PMMY വർക്ക് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുളള സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം 3 Year experience in Data Management Process Documentation and Web based reporting formats at state or district level wth Govt./ Non Govt./ IT based organization. പ്രായ പരിധി: 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം: 25,750. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 17നു മുമ്പായി രജിസ്റ്റർ ചെയ്യണം.
പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അദ്ധ്യയനവർഷം ഹയർ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളിൽ ജൂനിയർ അദ്ധ്യാപക തസ്തികകളിൽ ഓരോ ഒഴിവുകളും, ഹൈസ്ക്കൂൾ (തമിഴ് മീഡിയം) വിഭാഗത്തിൽ തമിഴ് തസ്തികയിൽ ഒരൊഴിവും, മാനേജർ കം റസിഡന്റ് ട്യൂട്ടർ (ആൺ) തസ്തികയിൽ ഒരൊഴിവും ഡ്രോയിംഗ് (സ്പെഷ്യൽ ടീച്ചർ ) തസ്തികയിൽ ഒരൊഴിവും, റസിഡന്റ് ട്യൂട്ടർ തസ്തികയിൽ 6 ഒഴിവുകളുമാണുള്ളത്.
കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിൻ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി എപ്രിൽ 13, ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 296297.
കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന അളഗപ്പനഗർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 13 ന് വൈകീട്ട് 5 മണിവരെ. ഫോൺ: 0480 2757593
ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി 2 പാരാമെഡിക്കൽ സ്റ്റാഫുകളുടെ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതകൾ: ജനറൽ നഴ്സിംഗ് കോഴ്സ് പാസായ ആൺകുട്ടികളായിരിക്കണം. 2 വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപെട്ടവർക്കും മത്സ്യതൊഴിലാളി കുടുംബങ്ങളിൽപെട്ടവർക്കും മുൻഗണന. താല്പര്യമുള്ളവർ ഏപ്രിൽ 4 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്: 04952383780
കൊച്ചി അർബൻ - 3 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി കൊച്ചി കോർപ്പറേഷനിൽ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകർ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള ( ഭിന്ന ശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല ) വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ ഏപ്രിൽ 25-ന് വൈകിട്ട് അഞ്ചു വരെ കൊച്ചി അർബൻ - 3 ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കൊച്ചി അർബൻ - 3 ഐ.സി.ഡി.എസ് പ്രോജക്ട്, കൊച്ചി കോർപ്പറേഷൻ, കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കോർപ്പറേഷന്റെ കീഴിലുള്ള 60 അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി അർബൻ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി - കോർപ്പറേഷനിലെ 35, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 57, 60, 63, 64 എന്നീ ഡിവിഷനുകളിലെ സ്ഥിര താമസക്കാർ മാത്രം അപേക്ഷിക്കുക.ഫോൺ നമ്പർ : 0484 2706695.
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സംസ്കൃതം ഐഛ്ച്ചിക വിഷയമായോ ഉപവിഷയമായോ എടുത്തിട്ടുളള ബിരുദം അല്ലെങ്കിൽ ബി.വിദ്ധ്വാൻ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുളള മറ്റ് ഏതെങ്കിലും തത്തുല്യ ഡിപ്ലോമ. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനുമുളള കഴിവ്. പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുളള പരിജ്ഞാനം (പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കും.). താത്പര്യമുളളവർ ഏപ്രിൽ 12-ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.