- Trending Now:
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിക്ക് കീഴിൽ (വനിതാ ശാക്തീകരണ പദ്ധതി) വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സംഘത്തിൽ ചുരുങ്ങിയത് 5 പേരെങ്കിലും ഉണ്ടായിരിക്കണം. പരമാവധി വായ്പാ തുക 500000/ രൂപ. വായ്പക്ക് പ്രത്യേക ജാമ്യം ആവശ്യമില്ല. അപേക്ഷകർ 18നും 55നും മദ്ധ്യേ പ്രായമുള്ളവരും വാർഷിക വരുമാനം 300000/ രൂപയിൽ കവിയാത്തവരും ആയിരിക്കണം. 3 വർഷം തിരിച്ചടവ് കാലാവധിയുള്ള വായ്പകൾക്ക് 5% ആണ് പലിശ നിരക്ക്.
താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം) പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2767606, 9400068511.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.