Sections

നഴ്സ്, ഡാറ്റാ മാനേജർ, ചീഫ് ടെക്നിക്കൽ എക്സാമിനർ, വെറ്റിനറി ഡോക്ടർ, മെഡിക്കൽ ഓഫീസർ, അധ്യാപകർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Oct 23, 2023
Reported By Admin
Job Offers

മെഡിക്കൽ കോളേജിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്. ഡാറ്റാ മാനേജർക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെൽത്ത് സെക്ടറിൽ ഡാറ്റാ മാനേജ്മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കാണ് മുൻഗണന. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ നവംബർ 10ന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം.

ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ്

ധനകാര്യ (പരിശോധന - സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

വെറ്റിനറി ഡോക്ടർ നിയമനം

മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന, അഴുത ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്റിനറി ഡോക്ടർമാരെ നിയമിക്കുന്നു. കട്ടപ്പന ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെയുള്ള ഫസ്റ്റ് ഷിഫ്റ്റിലേക്കും, രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് അടിമാലി ബ്ലോക്കിലേക്കുമാണ് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ബാച്ചിലർ ഓഫ് വെറ്റിനറി സയൻസ് ആന്റ് ആനിമൽ ഹസ്ബന്ററി യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷുമുള്ള വെറ്ററിനറി ഡോക്ടർമാെർക്ക് 90 ദിവസത്തേക്കാണ് നിയമനം. സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികൾ ഒക്ടോബർ 25ന് രാവിലെ 11 മണിയ്ക്ക് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൺസിലൽ രജിസ്ട്രേഷൻ സര്ട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയും പകർപ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. എംപ്ലോയ്മെന്റിൽ നിന്നും ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം.

പരിശീലകരുടെ ഒഴിവ്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, വോളിബോൾ, ജൂഡോ (വനിത) കായിക പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 27നു രാവിലെ 11നു കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

വാക്ക് ഇൻ ഇന്റർവ്യു

ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിലെ ലഹരി വർജ്ജന മിഷൻ വിമുക്തി പദ്ധതിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത - എം.ബിബിഎസ്. താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.

അധ്യാപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ 2023 - 24 അധ്യയന വർഷത്തിൽ സുവോളജി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപകരുടെ അഭിമുഖം ഒക്ടോബർ 26 ന് നടക്കും. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണം സഹിതം ഹാജരാകണം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. രാവിലെ 10 ന് സുവോളജി വിഷയത്തിന്റെയും 11.30 ന് ബോട്ടണി വിഷയത്തിന്റെയും കൂടിക്കാഴ്ച നടക്കും. ഫോൺ: 0466 2212223.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.