Sections

കൗൺസിലർ, അതിഥി അധ്യാപക, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, പ്രോജക്ട് മാനേജർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Jun 15, 2024
Reported By Admin
Job Offer

അതിഥി അധ്യാപക നിയമനം

2024-25 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ കൊമേഴ്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താൽപ്പര്യമുളളവർ പൂരിപ്പിച്ച ബയോഡേറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ജൂൺ 21നു വൈകിട്ട് 4ന് മുമ്പായി കോളജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.

കൗൺസിലർ കരാർ നിയമനം

പട്ടിവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2024-25 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ 25.06.2024 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിയമന കാലാവധി ഒരു വർഷം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2970337. യോഗ്യത എം എ സൈക്കോളജി/ എം എസ് ഡബ്യു (സ്റ്റുഡന്റ്സ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം. എം എസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം . കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്സ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന പ്രായപരിധി 01.01.2024 ൽ 25 നും 45 നും മദ്ധ്യേ. 2024 ജൂൺ മുതൽ 2025 മാർച്ച് വരെയാണ് കരാർ കാലാവധി. പ്രതിമാസം 18000 രൂപ ഹോണറേറിയം. യാത്രാപ്പടി പരമാവധി 2000 രൂപ. ആകെ ഒഴിവുകൾ പുരുഷൻ - 1, സ്ത്രീ - 1, ആകെ - 2 രണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകുന്നതാണ്.

സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് താത്കാലിക നിയമനം

എറണാകുളം ഗവ ലോ കോളേജിൽ 2024-25 അധ്യയന വർഷത്തിൽ 31.03.2025 വരെ കാലയളവിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ ആവശ്യമുണ്ട്. അടിസ്ഥാന യോഗ്യത കമ്പ്യൂട്ടർ സയ9സിൽ ബുരുദം/ബിടെക്, എം.എസ് സി/എം.സി.എ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുളള പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാർഥികൾ ജൂൺ 21 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മു9 പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രി9സിപ്പാൾ മുമ്പാകെ ഹാജരാകണം.

പ്രോജക്ട് മാനേജർ/പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ കീഴിൽ നടത്തുന്ന വിവിധ സ്കിൽ ട്രെയിനിംഗ് പ്രോജക്ടുകളിലേക്ക് പ്രോജക്ട് മാനേജർ/പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ ഉണ്ട്. പ്രോജക്ട് മാനേജർ ഒരു ഒഴിവ് , യോഗ്യത ബിടെക്/ഡിപ്ലോമ നൈപുണ്യ പരിശീലന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ 5 വർഷത്തെ പരിചയവും. പ്രോജക്ട് അസോസിയേറ്റ് ഒഴിവ് 13. യോഗ്യത ബിടെക്/ ഡിപ്ലോമ നൈപുണ്യ പരിശീലന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ 2 വർഷത്തെ പരിചയം. . താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 നു കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ രാവിലെ 10 ന് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 0484 2985 252.

വാക്ക് ഇൻ ഇന്റർവ്യൂ

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. ആയ- യോഗ്യത ഏഴാം ക്ലാസ്. കുക്ക്- ഏഴാം ക്ലാസ്, ഹോട്ടൽ മാനേജ്മെന്റ്/ ഫുഡ് ആൻഡ് ക്രാഫ്റ്റ് കോഴ്സ് യോഗ്യതയുള്ളവർക്ക് മുൻഗണന. എഫ്.ടി.എസ്- ഏഴാം ക്ലാസ്, ഗാർഡനർ - എഴുത്തും വായനയും അറിഞ്ഞിരിക്കണം, കൃഷിപ്പണിയിലുള്ള പരിചയം. അപേക്ഷകർക്ക് 20 വയസ് പൂർത്തിയാകണം. ഹോസ്റ്റലുകളിൽ താമസിച്ച് ജോലി നിർവഹിക്കണം. പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 24ന് രാവിലെ 10.30 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0480 2960400.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം

നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാറടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കൻഡറി ലീവിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ കേരള എൻജിനീയറിങ് പരീക്ഷ / വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയവും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. പ്രതിമാസ വേതനം 19950 രൂപ. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 25നകം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി- 680307 വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0480 2706100.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.