Sections

വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Apr 12, 2023
Reported By Admin
Job Offer

വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം


എഫ് ആന്റ് ബി മാനേജരുടെ ഒഴിവ്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ എഫ് ആന്റ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റും 10 വർഷത്തിൽ കുറയാത്ത മുൻപരിചയവും. പ്രായപരിധി 35-50 വയസ്. അപേക്ഷ ബയോഡേറ്റ സഹിതം മാനേജിംങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്(കെപ്കോ), ടി സി 30/697 പേട്ട, തിരുവനന്തപുരം 695024, എന്ന വിലാസത്തിൽ ഏപ്രിൽ രണ്ടിനകം ലഭിക്കണം. വിവരങ്ങൾക്ക് 9446364116, kepcopoultry@gmail.com, kspdc@yahoo.co.in.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.

ഡെപ്യൂട്ടേഷൻ നിയമനം

കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 43,400-91,200 ആണ് ശമ്പള നിരക്ക്. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡാറ്റാ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 29 വൈകീട്ട് 5നു മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം - 695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

ചൊവ്വന്നൂർ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് പഞ്ചായത്തിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 18 വയസ്സിനും 46 വയസ്സിനും ഇടയിൽ പ്രായപരിധി ഉള്ളവരാകണം. എസ് സി/ എസ് ടി വിഭാഗത്തിന് മൂന്നുവർഷം വരെയും മുൻപരിചയം ഉള്ളവർക്ക് സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ 2023 മെയ് 12 തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കും.

പീഡിയാട്രീഷ്യൻ ഒഴിവ്

കോട്ടയം: ആരോഗ്യ കേരളം കോട്ടയത്തിന്റെ കീഴിൽ ഒഴിവുള്ള പീഡിയാട്രീഷ്യൻ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പീഡിയാട്രിക്സിൽ എം.ഡി./ ടിസിഎംസി രജിസ്ട്രേഷനോടെ ഡിസിഎച്ച് ആണ് യോഗ്യത. പ്രായപരിധി 2023 ന് ഏപ്രിൽ രണ്ടിന് 65 വയസ്. അപേക്ഷ ഏപ്രിൽ 20 ന് വൈകിട്ട് അഞ്ചിനകം എൻ.എച്ച്.എം ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.