Sections

അങ്കണവാടി വർക്കർ/ഹെൽപ്പർ, ഗസ്റ്റ് അധ്യാപക, അസിസ്റ്റന്റ് പ്രൊഫസർ, അനലിസ്റ്റ്/ജൂനിയർ റിസർച്ച് ഫെല്ലോ, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിൽ നിയമനങ്ങൽക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Oct 02, 2023
Reported By Admin
Job Offer

അങ്കണവാടി വർക്കർ/ ഹെൽപ്പർ; അപേക്ഷ ക്ഷണിച്ചു

കൊടുങ്ങല്ലൂർ ഐസിഡിഎസ് പ്രോജക്ടിൽ ഉൾപ്പെട്ട എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി ജയിച്ചിരിക്കണം. എസ്എസ്എൽസി ജയിച്ചവർ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കാൻ പാടില്ല. 18 വയസ്സിനും 46 വയസ്സിനും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 16 ന് 4 നകം എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കും. ഫോൺ: 0480 2805595.

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ (ഫൗണ്ടറി, പ്ലംബിംഗ്, സ്മിത്തി) എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തിൽ ഐ.ടി.ഐ, ടി.എച്ച്.എസ്.എൽ.സി തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 4 ന് രാവിലെ 10 ന് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ: 04884 254484.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജിൽ കംപ്യുട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി ടെക്കും എം ടെക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ മുമ്പാകെ എഴുത്ത് പരീക്ഷക്കും ഇന്റർവ്യൂനും ഹാജരാക്കണം. വിവരങ്ങൾക്ക് www.ceknpy.ac.in ഫോൺ 0476 2665935.

വാക്ക് - ഇൻ- ഇന്റർവ്യൂ

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ സിസ്റ്റം അനലിസ്റ്റ്/ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബർ 18ന് രാവിലെ ഒമ്പതിന് നടക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.iccs.res.in

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വയർമാൻ, ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ്, സർവേയർ എന്നീ ട്രേഡുകളിലാണ് അവസരം. യാഗ്യത: വയർമാൻ-ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക്കിന് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിവോക്, എൻജിനീയറിങ്/ബിരുദവും ഒരുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ വയർമാൻ/ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക് ട്രെയിഡിൽ എൻ എ സി/എൻ ടി സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. മക്കാനിക് ഓട്ടോ ബോഡി പെയിന്റിങിന് : ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിഗ്രി/ഓട്ടോ മൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഓട്ടോമൊബൈൽ/ഓട്ടോമൊബൈൽ സ്പെഷ്യലൈസേഷൻ കൂടിയുള്ള മെക്കാനിക്കൽ എൻജിനീയറിങ് മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. ർവേയർ : സിവിൽ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ സർവേയർ ട്രേഡിൽ എൻ ടി സി/എൻ എ സി യും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. യാഗ്യതതെളിയിക്കുന്ന അസ്സൽസർട്ടിഫിക്കറ്റുകൾ പകർപ്പുകൾ എന്നിവ സഹിതം വയർമാൻ, ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് അഭിമുഖത്തിന് ഒക്ടോബർ അഞ്ചിന് രാവിലെ 10നും സർവേയർ ട്രേഡിലെ അഭിമുഖത്തിന് ഒക്ടോബർ ആറിന് രാവിലെ 10നും പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ 0474 2712781.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.