- Trending Now:
പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ളവർ ഒക്ടോബർ പത്തിന് പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2432071.
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർതസ്തികയിലേക്ക്കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്ദേശീയ ആരോഗ്യ
ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾഒക്ടോബർ ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായിതാഴെ പറയുന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കുക. https://docs.google.com/forms/d/1t0bvhwNExJyosW4IB8lY5Qmja0tSmXQ1MwdGKLgbvbI/edit
കേരള മീഡിയ അക്കാദമി വെബ്സെറ്റ് നവീകരണം, യൂട്യൂബ് ചാനൽ, ന്യൂമീഡിയ പ്രചാരണം തുടങ്ങിയ ജോലികൾ നിർവഹിക്കുന്നതിന് യോഗ്യരായവരെ നിയമിക്കുന്നു. യോഗ്യത: ബിരുദം, കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ (മാധ്യമ സ്ഥാപനങ്ങളിൽ) 15 വർഷത്തിൽ കുറയാത്ത പരിചയം, ഫ്രീ സോഫ്റ്റ് വെയർ ഉൾപ്പെടെയുള്ള സോഫ്റ്റ് വെയർ രംഗത്തെ മികവ്, ഓൺലൈൻ മാധ്യമങ്ങളിൽ 10 വർഷമെങ്കിലും പരിചയം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 16. അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോൺ: 0484-2422275, 0484-2422068.
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോജളിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്സിങ് കോളജുകളിലെ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) ഒഴിവുളള എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായിരിക്കണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ശമ്പളം 20,760 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി വഭാഗത്തിന് 250 രൂപയുമാണ് ഫീസ്. www.simet.in ലെ എസ്.ബി.കളക്ട് മുഖേന ഫീസ് അടയ്ക്കാം. വെബ്സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും വയസ് തളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ഒക്ടോബർ 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400.
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ഒക്ടോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ 2023-24 അധ്യയന വർഷം എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. യോഗ്യത: എം ബി എ/ബി ബി എ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി സ്ഥാപനങ്ങളിൽനിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്സും വേണം. പ്ലസ്ടു/ഡിപ്ലോമ തലത്തിലും മുകളിലും ഇംഗ്ലീഷ്/കമ്യൂണിറ്റി സ്കിൽസ് ആൻഡ് ബേസിക് കമ്പ്യൂട്ടർ നിർബന്ധമായി പഠിച്ചിരിക്കണം. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ ആറിന് രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ (എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) ഇൻറർവ്യൂവിന് നേരിട്ട് ഹാജരാവുക. ഫോൺ: 0495 2461898.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.