- Trending Now:
കേന്ദ്ര പദ്ധതിയായ വൺ സ്റ്റോപ്പ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലർ തസ്തികയിൽ നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ള്യു / ക്ലിനിക്കൽ സൈക്യാട്രി ബിരുദം, ഡിപ്ലോമ ഇൻ സൈക്കോളജി, സൈക്യാട്രി / ന്യൂറോ സയൻസസിൽ ജില്ലാതലത്തിൽ സർക്കാർ / സർക്കാരിതര ഹെൽത്ത് പ്രൊജക്റ്റ് / പ്രോഗ്രാമിൽ പ്രവർത്തിച്ച് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 25 - 45. ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 27നകം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന മേൽവിലാസത്തിൽ അപേക്ഷിക്കേണ്ടതാണെന്ന് വനിതാ സംരക്ഷണ ഓഫിസർ അറിയിച്ചു. ഫോൺ: 8281999061.
കോട്ടയം: കോട്ടയം, എറണാകുളം ജില്ലകളിലെ രണ്ടു പ്രമുഖ സ്വകാര്യ ബാങ്കുകളിലെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, സിനീയർ സെയിൽസ് ഓഫീസർ, സെയിൽസ് ഓഫീസർ, സെയിൽസ് ഓഫീസർ ട്രെയിനി, കൺകറന്റ് ഓഡിറ്റർ, ഗോൾഡ് ലോൺ ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ എന്നീ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 21 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പ്ലസ്ടു/ഡിഗ്രിയുമാണ് യോഗ്യത. താത്പര്യമുള്ളവർ 7356754522 എന്ന നമ്പറിൽ വാട്സ്അപ്പ് ചെയ്ത ശേഷം ബയോഡേറ്റ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2560413.
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ ഡെന്റൽ വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. പരമാവധി ഒരു വർഷത്തേക്കോ, സ്ഥിരം ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും നിയമനം. ബി. ഡി.എസ്, ഒരുവർഷത്തെ ഇന്റേൺഷിപ്പ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുളളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രതിഫലം 45000 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നവംബർ 21 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-233076.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബർ 21 ന് രാവിലെ പത്തിന് നടക്കും. എം.ബി.ബി.എസ് ബിരുദവും രജിസ്ട്രേഷനും ഒരു വർഷ ഇന്റേൺഷിപ്പ് യോഗ്യതയുമുള്ളവർക്ക് ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഫോറൻസിക് മെഡിസിൻ, പൾമനറി മെഡിസിൻ, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് ഓഫ്താൽമോളജി വിഭാഗങ്ങളിലേക്കുള്ള പ്രൊഫസർ തസ്തകിയിലേക്കും ജനറൽ സർജറി, ഇ.എൻ.ടി, സൈക്യാട്രി, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഒ.ബി.ജി, ഫാർമകോളജി എന്നീ വിഭാഗത്തിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സൈക്യാട്രി, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമകോളജി, പതോളജി, മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, ഡെൻഡിസ്ട്രി എന്നീ വിഭാഗത്തിലേക്കുള്ള സീനിയർ റെസിഡന്റ് തസ്തികകളിലേക്കുമുള്ള കൂടിക്കാഴ്ച നവംബർ 22ന് രാവിലെ പത്തിന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും. ഫോൺ: 0491-2951010.
നാഷണൽ ദേശീയ ആയുഷ് മിഷൻ ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർമാരെ നിയമിക്കുന്നു. താൽപര്യമുള്ള 40 വയസുവരെയുള്ളവർ വാക് ഇൻ ഇന്റർവ്യൂനായി നവംബർ 24 ന് കൽപ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്റ് സപ്പോർട്ടിംഗ് യൂണിറ്റിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും. ഫോൺ: 9072650492.
കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെ ലഹരി കേന്ദ്രത്തിലേക്ക് എക്സൈസ് വകുപ്പിനുകീഴിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കിയാട്രിക് സോഷ്യൽ വർക്കർ, സ്റ്റാഫ് നേഴ്സ്, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിത്യ 28ന് രാവിലെ 10ന് മുൻപായി ഹാജരാകണം. പ്രവൃത്തിപരിചയമുളവർക്കും അട്ടപ്പാടിയിലെ സ്ഥിരതാമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ: 8129543698, 9446031336.
ഇടുക്കി കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ എസിഡി കം എംപ്ലോയബിലിറ്റി സ്കിൽ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എൻജിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ട്രേഡിൽ എൻടിസി അല്ലെങ്കിൽ എൻഎസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. കൂടാതെ പ്ലസ് 2 തലത്തിലോ ശേഷമോ ഇംഗ്ലീഷ് അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ സ്കിൽസ് ആൻഡ് ബേസിക് കംമ്പ്യൂട്ടർ പഠിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 24 ന് രാവിലെ 11 മണിക്ക് കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 291938, 9495373365.
ഇടുക്കി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആന്റ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മുൻപരിചയം നിർബന്ധമില്ല. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഓൺലൈൻ അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ സമർപ്പിക്കേണ്ട വിലാസം : https://forms;gle/CNHRQny91jnzRqcRA , www.arogyakeralam.gov.in, www.ehealth.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745799943.
കോട്ടയം: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫിനെ നിയമിക്കുന്നു. മൂന്നുവർഷ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമയാണ് യോഗ്യത.ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വേർ ആൻഡ് ഇംപ്ലിമെന്റേഷനിലും ഹാർഡ്വേർ ആൻഡ് നെറ്റ്വർക്കിങിൽ ഒരു വർഷത്തെയും പ്രവർത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ നവംബർ 24ന് വൈകിട്ട് അഞ്ചിനകം http://forms. gle/2woLzkrUrJ4mT3Yr9. എന്ന ലിങ്കിൽ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നവംബർ 28ന് അഭിമുഖം നടത്തും. ഫോൺ: 9745799942
കോട്ടയം: വൈക്കം ട്രൈബൽ എക്സ്റ്റഷൻ ഓഫീസ് പരിധിയിലേക്കും ജില്ലയിലെ വിവിധ ആശുപത്രികളിലേക്കും പട്ടികവർഗ പ്രൊമോട്ടർ/ഹെൽത്ത് പ്രൊമോട്ടർ തസ്തികകളിൽ നവംബർ എട്ടിന് നടത്തിയ ഇന്റർവ്യൂ നവംബർ 21 ന് രാവിലെ 10 ന് വീണ്ടും നടത്തും. ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് ഇന്റർവ്യൂ. എട്ടിന് നടത്തിയ ഇന്റർവ്യൂ ബോർഡിൽ ഒരംഗം മാത്രമുണ്ടായിരുന്ന സാഹചര്യത്തിലാണ് വീണ്ടും ഇന്റർവ്യൂ നടത്തുന്നത്. അപേക്ഷ സമർപ്പിച്ചവർ സർട്ടിഫിക്കറ്റുടെ അസലുമായി എത്തണം.
ആലപ്പുഴ: ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിനു കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ 24-ന് വൈകിട്ട് അഞ്ചിനകം cru.czims@kerala.gov.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള ബയോഡാറ്റ അയക്കണം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. ഫോൺ: 0484-2391018.
കുന്നംകുളം സർക്കാർ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡെമോൺസ്ട്രേറ്റർ (ടൂൾസ് ആൻഡ് ഡൈ): യോഗ്യത- ഡിപ്ലോമ ഇൻ ടൂൾ ആൻഡ് ഡൈ, ട്രേഡ്സ്മാൻ (ടൂൾസ് ആൻഡ് ഡൈ): യോഗ്യത- ഐ ടി ഐ ഇൻ ടൂൾ ആൻഡ് ഡൈ. അസൽ സർട്ടിഫിക്കറ്റുകളിലും പകർപ്പുകളും സഹിതം നവംബർ 21ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04885 226581.
നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ലിംഗവിഭവ കേന്ദ്രത്തിന്റെ ഭാഗമായി 2023 ഡിസംബർ മുതൽ 2024 ഫെബ്രുവരി വരെ പെൺകുട്ടികൾക്കും വനിതകൾക്കുമായി യോഗ ക്ലാസ് നടത്തുന്നതിന് അംഗീകൃത വനിത ഇൻസ്ട്രക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 550 രൂപയാണ് ഫീസ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള 14 ക്ലാസുകൾ സംഘടിപ്പിക്കും. താത്പര്യമുള്ള വനിതാ അംഗീകൃത ഇൻസ്ട്രക്ടർമാർ നവംബർ 24 രാവിലെ 11 ന് സീൽ വച്ച് ക്വട്ടേഷൻ നെന്മാറ ഐ.സി.ഡി.എസ് ഓഫീസിൽ കൊടുക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 04923-241419
തിരുവനന്തപുരം വികസന അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 22ന് വൈകുന്നേരം 5നകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.
ട്യൂട്ടർ നിയമനം
വയനാട് ഗവ. നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച നവംബർ 24ന് രാവിലെ 11ന് കോളേജ് ഓഫീസിൽ നടക്കും. എം.എസ്.സി നഴ്സിംഗ്/ കെ.എൻ.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ 04935 299424.
പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടർ, ദിവസവേതന അടിസ്ഥാനത്തിൽ ക്ലീനിംഗ ്സ്റ്റാഫ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ phc.padinjarathara@gmail.com ൽ ഇ-മെയിൽ മുഖേനയോ നവംബർ 27 നകം പടിഞ്ഞാറത്തറ കുടുംബാരോഗ്യകേന്ദ്രം ഓഫീസിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച നവംബർ 28 ന് രാവിലെ 10 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. ഡോക്ടർ യോഗ്യത എം.ബി.ബി.എസ്,
ടി.സി.എം.സി രജിസ്ട്രേഷൻ, ക്ലീനിംഗ്സ്റ്റാഫ് പത്താം തരം പാസ്സായിരിക്കണം.
ഐ.സി.ഡി.എസ് സുൽത്താൻബത്തേരി പ്രോജക്റ്റിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നവംബർ 27 മുതൽ 30 വരെ കൂടിക്കാഴ്ച നടക്കും. അറിയിപ്പ് തപാലിൽ ലഭിച്ചിട്ടില്ലാത്തവർ നവംബർ 24 നകം സുൽത്താൻ ബത്തേരി ഐ.സി.ഡി.എസ് ഓഫീസിൽ വിവരം അറിയിക്കണം. ഫോൺ 04936-222844
തിരുവനന്തപുരം ഐരാണിമുട്ടത്തുളള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡെന്റിസ്റ്റ്, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, സ്പൈറോമെട്രിസ്റ്റ് തസ്തികകളിൽ താത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കും. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും. ഉദ്യോഗാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് മുൻപായി സെക്രട്ടറി/ ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഫാമിലി മെഡിസിൻ, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി എന്നീ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 70,000/രൂപ മൊത്തം ശമ്പളത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ് ഡിഗ്രി/ ട്രാവൻകൂർ കൊച്ചിൻ /കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫാമിലി മെഡിസിൻ വകുപ്പിലേക്ക് ഫാമിലി മെഡിസിൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ഉള്ളവർക്കും കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വകുപ്പിലേക്ക് എംസിഎച്ച് കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി ഉള്ളവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം ഓഫീസിൽ നിന്നും അന്നേദിവസം ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ചു യോഗ്യതകളും വയസ്സ് മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പൽ ഓഫീസിൽ നവംബർ 25 രാവിലെ 11 മണിക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:04952350205.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.