- Trending Now:
കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ 2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ നം: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് - 0481 2566823, കോട്ടയം മത്സ്യഭവൻ - 0481 2434039, വൈക്കം മത്സ്യഭവൻ - 04829 291550, പാലാ മത്സ്യഭവൻ 0482 2299151. അപേക്ഷകൾ മാർച്ച് 25ന് മുമ്പ് സമർപ്പിക്കണം.
പദ്ധതികൾ:
ത്രീവീലർ ലൈസൻസുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി/ അനുബന്ധതൊഴിലാളികൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വനിതാ അപേക്ഷകർക്ക് മുൻഗണന. പദ്ധതി തുക 3 ലക്ഷം രൂപ. പദ്ധതി തുകയുടെ 40% സബ്സിഡി ലഭിക്കും.
മത്സ്യ വിപണനത്തിന് ദിവസേന മൂന്നു ടൺ മത്സ്യം കൈകാര്യം കപ്പാസിറ്റിയുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ വാങ്ങുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്സിഡി ലഭിക്കും.
160 എംത്രി ബയോഫ്ളോക്ക് ടാങ്കിൽ മത്സ്യകൃഷി ചെയ്യുന്നതിന് 7.5 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്സിഡി ലഭിക്കും.
100 എംത്രി റീ -സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം രീതിയിൽ മത്സ്യകൃഷി ചെയ്യുന്നതിന് 7.5 ലക്ഷം രൂപയാണ് യൂണിറ്റ് ചിലവ്. ഇതിന്റെ 40% സബ്സിഡി ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.