Sections

ഓർഗാനിക് അഗ്രിക്കൽച്ചറൽ മാനേജ്‌മെന്റ് കോഴിസിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Thursday, Jul 25, 2024
Reported By Admin

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റർ ഫോർ ഇ-ലേണിംഗ്) 'Organic Agricultural Management' എന്ന ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈർഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. 50% മാർക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത താല്പര്യമുള്ളവർ www.celkau.in എന്ന വെബ്സൈറ്റിലെ 'ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്' എന്ന ലിങ്കിൽ നിന്നും രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ചു സമർപ്പിക്കുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി: 2024 ഓഗസ്റ്റ് 6. കോഴ്സ് ആരംഭിക്കുന്ന തീയതി 2024 ഓഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്ക് celkau@gmail.com ലേക്ക് ഇ-മെയിൽ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.