Sections

ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jul 17, 2024
Reported By Admin
Applications are invited for Ksheeralayam Dairy Unit

ക്ഷീരവികസന വകുപ്പിൻ്റെ വാർഷിക പദ്ധതി 2024-2025 എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകൾ ക്ഷണിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ വരുമാന വർദ്ധനവിനായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയിൽ പ്രത്യേകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ലയത്തിലെ തൊഴിലാളികൾക്ക് കാലികളെ വളർത്തുന്നതിനാവശ്യമായ തൊഴുത്ത് നിർമ്മിക്കുന്നതിനും കാലികളെ വാങ്ങുന്നതിനും അവയെ പരിപാലിക്കുന്നതിനുമുള്ള പദ്ധതിയാണ് ക്ഷീരലയം. ഒരു ക്ഷീരലയത്തിന് 11 ലക്ഷം രൂപയാണ് വകുപ്പ് ധനസഹായം വകയിരുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.