Sections

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Friday, Jul 07, 2023
Reported By Admin
Fish Farming

ജനകീയ മത്സ്യകൃഷി പദ്ധതി


ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉൾനാടൻ മത്സ്യഉത്പാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പടുതാകുളങ്ങളിലെ മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ളോക്ക്, കൂട്കൃഷി, കുളങ്ങളിലെ കാർപ്പ് , കരിമീൻ, തിലാപ്പിയ, ആസ്സാംവാള, വരാൽ, അനാബസ് മത്സ്യകൃഷി, ഓരുജല ചെമ്മീൻകൃഷി എന്നിവയാണ് ഘടകപദ്ധതികൾ. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവനിലോ കമലേശ്വരത്തുള്ള ജില്ലാ മത്സ്യഭവൻ ഓഫീസിലോ സമർപ്പിക്കണമെന്ന് തിരുവനന്തപുരം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2464076.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.