Sections

ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാങ്ങുന്നതിന് വായ്പ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

Saturday, Jul 01, 2023
Reported By Admin
Loans

കോഴിക്കോട്: കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ വാഹന വായ്പാ പദ്ധതിക്ക് കീഴിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാങ്ങുന്നതിന് (പരമാവധി 10 ലക്ഷം രൂപ വരെ) വായ്പ അനുവദിക്കുന്നതിനായി ജില്ലയിൽ നിന്നുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി : 3,50,000രൂപ. അപേക്ഷകരുടെ പ്രായം 18 നും 55 നും മധ്യേ. തിരിച്ചടവ് കാലാവധി : അഞ്ച് വർഷം. പലിശ നിരക്ക് 7 ശതമാനം മുതൽ 9 ശതമാനം വരെ. തെരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്ലര്യമുള്ളവർ വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0495 - 276 7606 , 9400068511.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.