- Trending Now:
എറണാകുളം: ഫിഷറിസ് വകുപ്പ് വഴി പിഎംഎംഎസ് വൈ (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഓഫീസുമായി ബന്ധപ്പെടുക. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് (മേഖല) എറണാകുളം. ഫോൺ 0484 2392660.
കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ബയോഫ്ളോക്, മത്സ്യസേവനകേന്ദ്രം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഫിഷറീസ് സയൻസ്/ലൈഫ് സയൻസ്/മറൈൻ ബയോളജി/മൈക്രോബയോളജി/സുവോളജി/ബയോകെമിസ്ട്രി വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 ചതുരശ്രയടി ഭൂമിയുണ്ടായിരിക്കണം. ഗുണഭോക്താവ് ഫിഷറീസ് വകുപ്പുമായി ഏഴുവർഷത്തിൽ കുറയാത്ത കാലയളവിലേക്ക് കരാർ വയ്ക്കണം. ജനുവരി 31നകം അപേക്ഷിക്കണം.
താൽപര്യമുള്ളവർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടുക. ഫോൺ: വൈക്കം മത്സ്യഭവൻ - 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ - 0481 2434039, 9074392350, പാലാ മത്സ്യഭവൻ - 0482 2299151, 9847387180.
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.