Sections

വിവിധ തസ്തികകളിലേക്ക് കരാർ നിമനങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു

Wednesday, Mar 29, 2023
Reported By Admin
Job Offer

അസി. എൻജിനിയർ (സിവിൽ) നിയമനം

ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.in.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

അറ്റിങ്ങൽ സർക്കാർ ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ( ടി പി ഇ എസ് ) ട്രേഡിൽ ഇ ഡബ്ല്യൂ എസ് വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവുണ്ട്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ടി പി ഇ എസ് ട്രേഡിലെ എൻ ടി സി യും മൂന്ന് വർഷ പ്രവർത്തി പരിചയവും / എൻ എ സിയും ഒരു വർഷ പ്രവർത്തി പരിചയവുമാണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 30ന് രാവിലെ 10.30 ന് ഐ ടി ഐയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0470 2622391.

അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അദ്ധ്യയനവർഷം ഹയർ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളിൽ ജൂനിയർ അദ്ധ്യാപക തസ്തികകളിൽ ഓരോ ഒഴിവുകളും, ഹൈസ്ക്കൂൾ (തമിഴ് മീഡിയം) വിഭാഗത്തിൽ തമിഴ് തസ്തികയിൽ ഒരൊഴിവും, മാനേജർ കം റസിഡന്റ് ട്യൂട്ടർ (ആൺ) തസ്തികയിൽ ഒരൊഴിവും ഡ്രോയിംഗ് (സ്പെഷ്യൽ ടീച്ചർ ) തസ്തികയിൽ ഒരൊഴിവും, റസിഡന്റ് ട്യൂട്ടർ തസ്തികയിൽ 6 ഒഴിവുകളുമാണുള്ളത്. കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിൻ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി എപ്രിൽ 13 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 04862 296297.

വാക് ഇൻ ഇന്റർവ്യൂ

ഇടുക്കി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റുമാരെ ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത - എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ഒരുവർഷത്തെ ഇന്റേൺഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷൻ എന്നിവ ഉണ്ടാകണം. പ്രതിഫലം എഴുപതിനായിരം രൂപ .യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, എം.ബി.ബി.എസ് മാർക്ക് ലിസ്റ്റുകൾ, പി.ജി മാർക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷൻ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ആധാർ/പാൻകാർഡ് സഹിതം ഇടുക്കി ഗവ: മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ ഏപ്രിൽ 4 ന് 11 മണിക്ക് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 04862-233076

വെൽഡിംഗ് തൊഴിലാളികൾക്ക് അവസരം

കട്ടപ്പന ഗവ. ഐ.ടി.ഐ യിലെ ഐ.എം.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ സെന്ററിൽ വെൽഡിങ്ങിൽ പ്രാവിണ്യവും പ്രവൃത്തി പരിചയവുമുളള തൊഴിലാളിയെ ആവശ്യമുണ്ട്. അഭിമുഖം ഏപ്രിൽ 3 ന് . കരാർ വ്യവസ്ഥയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി. പ്രായോഗിക പരീക്ഷയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04868 272216, 9446967239

കരാർ നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിലേക്ക് ഒരു ഇന്റേൺഷിപ്പ് വിദ്യാർഥിയേയും കരാർ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക് ഡിസൈനർ/ എഡിറ്റർ എന്നിവരെയും നിയമിക്കുന്നു. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഇന്റേൺഷിപ്പ് (പ്രിന്റ് / വീഡിയോ ജേർണലിസം) നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ജേർണലിസം/ പബ്ലിക് റിലേഷൻസിലുള്ള പി.ജി ഡിപ്ലോമ/ പി.ജി കോഴ്സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. 10,000 രൂപ സൗജന്യ താമസ സൗകര്യവും ലഭ്യമാകും. ഗ്രാഫിക് ഡിസൈനർ/ വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ബിരുദം/ ഡിപ്ലോമയും ഗ്രാഫിക് ഡിസൈനിംഗ് കോഴ്സും പാസായിരിക്കണം. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. 20,065 രൂപ (സ.ഉ (പി) നം 29/2021/ധന. തീയതി 11.02.2021 പ്രകാരമുള്ള ദിവസവേതനം) യാണ് വേതനമായി ലഭിക്കുക.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പള്ളിപ്പാട് ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ./ബി.ബി.എ.യും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡി.ജി.റ്റി സ്ഥാപനത്തിൽ നിന്നും ടി.ഒ.ടി കോഴ്സിൽ ബിരുദം/ ഡിപ്ലോമയാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയും വേണം. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകർപ്പും സഹിതം ഏപ്രിൽ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐ.റ്റി.ഐ. പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0479 2406072


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.