Sections

വിദേശ തൊഴിൽ വായ്പാ പദ്ധതിയിൽ പരിഗണിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

Friday, Jun 07, 2024
Reported By Admin
Foreign Employment Loan Scheme

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന 'വിദേശ തൊഴിൽ വായ്പാ പദ്ധതി' യിൽ പരിഗണിക്കുന്നതിനായി പട്ടികജാതിയിൽപ്പെട്ട യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴിൽ ദാതാവിൽ നിന്നും തൊഴിൽ നൽകുന്നതിനുളള ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ളവരും ആകണം. നോർക്ക റൂട്ട്സ്, ഒഡേപെക് (NORKA ROOTS, ODEPEC) എന്നീ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് പദ്ധതിയിൽ മുൻഗണന നൽകും.

അപേക്ഷകർ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,50,000 രൂപ അധികരിക്കരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക 2 ലക്ഷം രൂപ. അതിൽ 1 ലക്ഷം രൂപ വരെ അർഹരായവർക്ക് സബ്സിഡിയായി അനുവദിക്കും. അമ്പത് വയസ് കവിയാത്തവരും രണ്ടര ലക്ഷം രൂപയ്ക്കുള്ളിൽ കുടുംബ വാർഷിക വരുമാനമുള്ളവരുമായ അപേക്ഷകർക്ക് മാത്രമേ സബ്സിഡിക്ക് അർഹതയുണ്ടായിരിക്കുകയുള്ളു. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവുമാണ്. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമെന്റ്, വിസ, പാസ്പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ ലഭിച്ചിരിക്കണം. താത്പര്യമുള്ള അപേക്ഷകർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതാതു ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. മൊബൈൽ 0484-2302663, 9400068507.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.