- Trending Now:
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ അക്കാദമിക് വിഭാഗമായ കിലെ ഐ എ എസ് അക്കാദമിയിൽ സിവിൽ സർവീസ് കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തു വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ സ്ഥാപനത്തിൽ പുതിയ ബാച്ച് ജൂൺ 2023 ആദ്യ വാരം ആരംഭിക്കും. പത്തു മാസകാലമാണ് ഈ കോഴ്സിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തിൽ ബിരുദം അടിസ്ഥാന യോഗ്യത. കേരളത്തിലെ സംഘടിത - അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്കാണ് (മക്കൾ / ഭാര്യ / ഭർത്താവ് / സഹോദരി / സഹോദരൻ) ഈ പരിശീലത്തിനു മുൻഗണന. അവർക്കു കുറഞ്ഞ ഫീസും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും. അതോടൊപ്പം മറ്റു വിദ്യാർത്ഥികൾക്കും ഈ പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുവാനുള്ള ഗൂഗിൾ ഫോം കിലെയുടെ വെബ്സൈറ്റിൽ (www.kile.gov.in ) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ:7907099629, 0417-2479966, 0471-2309012)
[5287
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.