- Trending Now:
കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററിലും, ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും 2024 ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന ചിക്ക് സെക്സിംഗ് & ഹാച്ചറി മാനേജ്മെന്റ് കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർ 01.08.2024 ന് 25 വയസ്സ് കവിയാത്തവരും 18 വയസ്സ് പൂർത്തിയായവരും എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത പാസ്സായവരും, കൈവിരലുകൾക്ക് അംഗവൈകല്യം ഇല്ലാത്തവരും, കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ചശക്തി ഉളളവരും ആയിരിക്കണം (മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്).
തെരഞ്ഞെടുക്കപ്പെടുന്നവർ നിലവിലുള്ള പരിശീലന ഫീസായി 500/- രൂപാ/സർക്കാർ പുതുക്കി നിശ്ചയിക്കുന്ന പ്രവേശന സമയത്ത് അടയ്ക്കേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ടവർ ഫീസ് നൽകേണ്ടതില്ല.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10 (10.07.2024). നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ. മഗസംരക്ഷണ പരിശീലന കേന്ദ്രം, കുടപ്പനക്കുന്ന്.പി.ഒ. തിരുവനന്തപുരം 695043 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷാ ഫാറത്തിന്റെ മാതൃക മൃഗസംരക്ഷണ വകുപ്പിൻ്റെ www.ahd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.